Categories
Film News

റോയ് പുതിയ പോസ്റ്റർ കാണാം

പുതിയ മലയാളം സിനിമ റോയ് സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, സിജ റോസ് എന്നിവർ പോസ്റ്ററിലെത്തുന്നു. ഷൈൻ പോലീസ് വേഷത്തിലാണ് പോസ്റ്ററിൽ. സുനിൽ ഇബ്രാഹിം എഴുതി സംവിധാനം ചെയ്തിരിക്കുന്ന സിനിമയാണ്. അരികിൽ ഒരാൾ, ചാപ്റ്റേഴ്സ്, വൈ എന്നിവ സംവിധായകന്റെ മുൻസിനിമകളാണ്.

റോയ്, റിയാലിറ്റീസ് ഓഫ് യെസ്റ്റർഡേ എന്ന ടാ​ഗ് ലൈനോടെയാണ് എത്തുന്നത്. ഫാമിലി ത്രില്ലർ സിനിമയാണിത്. റോയ് എന്ന ടൈറ്റിൽ കഥാപാത്രമായി സുരാജെത്തുന്നു. സുരാജ്, സിജ എന്നിവർ ദമ്പതികളായെത്തുന്നു. ഇവരുടെ ജീവിതവും ജീവിതത്തിലുണ്ടാകുന്ന സംഭവവുമാണ് സിനിമ പറയുന്നത്. ഷൈൻ ടോം ചാക്കോ, ജിൻസ് ഭാസ്കർ, എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

അണിയറയിൽ ഛായാ​ഗ്രഹമം ജയേഷ് മോഹൻ, വി സാജൻ എഡിറ്റിം​ഗ്, മുന്ന പിഎം സം​ഗീതം, ​ഗോപി സുന്ദർ പശ്ചാത്തലസം​ഗീതം എന്നിവരാണ്. സജീഷ് മഞ്ചേരി, സനൂപ് കെ യൂസഫ് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു.

സിനിമയുടെ റിലീസിം​ഗ് സംബന്ധിച്ച് ഔദ്യോ​ഗിക പ്രഖ്യാപനം പ്രതീക്ഷിക്കുന്നു.