Categories
Film News

ജയറാം , മീര ജാസ്മിൻ ഒരുമിക്കുന്ന സത്യൻ അന്തിക്കാട് ചിത്രം മകൾ

മീര ജാസ്മിൻ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന സത്യൻ അന്തിക്കാട് സിനിമയ്ക്ക് പേരിട്ടു . മകൾ എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ ജയറാം മറ്റൊരു പ്രധാന കഥാപാത്രമാകുന്നു. ഇക്ബാൽ കുറ്റിപ്പുറം രചന നടത്തുന്ന ചിത്രം നിർമ്മിക്കുന്നത് സെൻട്രൽ പ്രൊഡക്ഷൻസ് ആണ്.

സംവിധായകൻ സത്യൻ അന്തിക്കാട് ഫേസ്ബുക്കിലൂടെയാണ് പേര് പുറത്തുവിട്ടത്. പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയാകാറായി എന്ന് തുടങ്ങുന്ന പോസ്റ്റിൽ. പേരിടാൻ വൈകുന്ന രീതിയെ പറ്റിയും പുതിയ സിനിമയുടെ പേരും പങ്കുവച്ചിരിക്കുന്നു.

എസ് കുമാർ ഛായാ​ഗ്രഹണമൊരുക്കുന്നു. ഞാൻ പ്രകാശനിൽ ടീന മോളായി എത്തിയ ദേവിക സഞ്ജയ് ചിത്രത്തിന്റെ ഭാ​ഗമാകുന്നു. തിയേറ്റർ റിലീസായിരിക്കും ചിത്രമെന്ന സൂചനയും നൽകിയിരിക്കുന്നു.