ഞാന്‍ പ്രകാശന് എന്ന സിനിമയുടെ വിജയത്തിന് ശേഷം സത്യന് അന്തിക്കാടിന്റെ പുതിയ സിനിമയെ പറ്റി നിരവധി വാര്‍ത്തകള്‍ വന്നു. സംവിധായകന് ജയറാമിനൊപ്പം അടുത്ത സിനിമ ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക വിരാമമിട്ട് കൊണ്ട് തന്റെ അടുത്ത ചിത്രം മമ്മൂട്ടിയ്ക്കൊപ്പമായിരിക്കുമെന്ന് സംവിധായകന് തന്നെ അറിയിച്ചിരിക്കുകയാണ്. അടുത്തിടെ നടന്ന ഒരു സര്‍ക്കാര്‍ പരിപാടിക്കിടെയാണ് സംവിധായകന് ഇക്കാര്യം അറിയിച്ചത്. മമ്മൂട്ടിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
കൂടിനിന്നവരെ അഭിസംബോധന ചെയ്യുന്നതിനിടെ മമ്മൂട്ടിയെ പുകഴ്ത്തുകയും അദ്ദേഹം ഒരു കഥാപാത്രം ചെയ്യും മുമ്പ് എടുക്കുന്ന പ്രയത്നത്തെ കുറിച്ചുമെല്ലാം സംസാരിച്ചു. സിനിമയുടെ ചിത്രീകരണം തുടങ്ങുംമുമ്പായി തന്റെ കഥാപാത്രത്തിന്റെ ഓരോ സ്വഭാവവും മമ്മൂട്ടി സംവിധായകനോട് ഇടയ്ക്കിടെ അന്വേഷിച്ചുകൊണ്ടിരിക്കുമെന്നെല്ലാം സംവിധായകന് പറഞ്ഞു.
സത്യന് അന്തിക്കാട് തന്റെ മിക്ക സിനിമകളും ചെയ്തിരിക്കുന്നത് മോഹന്‍ലാല്‍, ജയറാം എന്നിവരെ വച്ചാണ്. മമ്മൂട്ടിയൊടൊപ്പം വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് ചെയ്തിട്ടുള്ളത്. ശ്രീധരന്റെ ഒന്നാം തിരുമുറിവ്, അര്‍ത്ഥം, കളിക്കളം അങ്ങനെ ചിലത്. ഇരുവരും ഒന്നിച്ച അവസാന സിനിമ ഒരാള്‍ മാത്രം ഇറങ്ങിയത് 1997ലായിരുന്നു. പുതിയ പ്രൊജക്ട് ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ഇരുവരുടേയും കൂടിച്ചേരല്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.