പ്രശസ്ത സംവിധായകന് സത്യന് അന്തിക്കാട് , മമ്മൂട്ടിയ്ക്കൊപ്പം പുതിയ സിനിമയുമായെത്തുകയാണ്. നിറം, അറബിക്കഥ, 4 ദ പ്യൂപ്പിള്‍, ഡയമണ്ട് നെക്ലേസ്, തുടങ്ങിയ തിരക്കഥകള്‍ ഒരുക്കിയ ഇഖ്ബാല്‍ കുറ്റിപ്പുറം ആണ് പുതിയ സിനിമയ്ക്കും തിരക്കഥ ഒരുക്കുന്നത്. സെന്‍ട്രല്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന സിനിമയ്ക്ക് പേരിട്ടിട്ടില്ല. പ്രൊജക്ട് നിലവില്‍ ഇനീഷ്യല്‍ സ്റ്റേജിലാണുള്ളത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുന്നത്. അടുത്ത സമ്മറില്‍ ചിത്രം റിലീസ് ചെയ്യും.
സത്യന് അന്തിക്കാട് ഞാന്‍ പ്രകാശന് ചിത്രത്തിന്റെ വിജയത്തിന് ശേഷം വീണ്ടുമെത്തുകയാണ്. സംവിധായകന് മമ്മൂട്ടിയ്ക്കൊപ്പം മുമ്പ് ശ്രീധരന്റെ ഒന്നാംതിരുമുറിവ്, അര്‍ത്ഥം, കളിക്കളം തുടങ്ങിയ സിനിമകള്‍ ഒരുക്കിയിട്ടുണ്ട്.
1997ല്‍ റിലീസ് ചെയ്ത ഒരാള്‍ മാത്രം ആയിരുന്നു ഇരുവരും ഒന്നിച്ച അവസാനചിത്രം. ഇരുവരേയും രണ്ട് ദശകങ്ങള്‍ക്ക് ശേഷം ഒരുമിച്ചെത്തുന്നതിനെ വളരെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. സത്യന് അന്തിക്കാടും തിരക്കഥാകൃത്ത് ഇഖ്ബാല്‍ കുറ്റിപ്പുറവും ഒരു ഇന്ത്യന്‍ പ്രണയകഥ ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ സിനിമകള്‍ക്ക് ഒന്നിച്ചിട്ടുണ്ട്. രണ്ട് ചിത്രങ്ങളും ബോക്സോഫീസില്‍ വന്‍ വിജയമായിരുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.