Categories
Film News teaser

ബിജു മേനോന്റെ സത്യം പറഞ്ഞാ വിശ്വസിക്കുവോ ടീസര്‍

ബിജു മേനോന്‍ നായകനായെത്തുന്ന സത്യം പറഞ്ഞാ വിശ്വസിക്കുവോ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. ഒരു സാധാരണ കുടുംബചിത്രമാണിതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. സംവൃത സുനില്‍ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുകയാണ് ചിത്രത്തിലൂടെ. ബിജു മേനോന്റെ ഭാര്യയായാണ് താരം സിനിമയിലെത്തുന്നത്. ജി പ്രജിത്, ഒരു വടക്കന്‍ സെല്‍ഫി, ആണ് സിനിമ ഒരുക്കുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് നാഷണല്‍ അവാര്‍ഡ് ജേതാവ് സജീവ് പാഴൂര്‍, തൊണ്ടിമുതലും ദൃക്‌സാക്ഷിയും.

ബിജു മേനോന്‍ സിനിമയില്‍ കല്പണിക്കാരനായാണ് എത്തുന്നത്. അലന്‍സിയര്‍ ലെ ലോപസ്, സുധി കൊപ്പ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സൈജു കുറുപ്പ്, ശ്രീകാന്ത് മുരളി, ഭഗത് മാനുവല്‍, ശ്രീലക്ഷ്മി, ശ്രുതി ജയന്‍ എന്നിവരും സഹതാരങ്ങളായെത്തുന്നു.

സിനിമാറ്റോഗ്രാഫര്‍ ഷെഹ്നാദ് ജലാല്‍ പ്രശസ്ത എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം, സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍, ബിജിപാല്‍ എന്നിവരാണ് അണിയറയിലുള്ളത്. രമാ ദേവി ഗ്രീന്‍ ടിവി എന്റര്‍ടെയ്‌നര്‍ സന്ദീപ് സേനന്‍, അനീഷ് എം തോമസ് ഉര്‍വശി പിക്‌ചേഴ്‌സുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.