Categories
Film News

ഇല്ലിക്കൂടിനുള്ളില്‍ : സത്യം പറഞ്ഞാ വിശ്വസിക്കുവോയില്‍ നിന്നുമുള്ള ആദ്യ ഗാനമെത്തി

കഴിഞ്ഞ ദിവസം ബിജു മേനോന്‍ നായകനായെത്തുന്ന സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമയില്‍ നിന്നുമുള്ള ആദ്യ ഗാനത്തിന്റെ ലിറികല്‍ വീഡിയോ പുറത്തെത്തി. സുദീപ് കുമാര്‍, മെറിന്‍ ഗ്രിഗറി എന്നിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. ബി കെ ഹരിനാരായണന്റേതാണ് വരികള്‍. ഒരു വടക്കന്‍ സെല്‍ഫി ഫെയിം ജി പ്രജിത് ആണ് സിനിമ ഒരുക്കുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ സജീവ് പാഴൂര്‍ ആണ് തിരക്കഥ ഒരുക്കുന്നത്.

യഥാര്‍ത്ഥ കുടുംബ വിനോദ ചിത്രമാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നാണ് അണിയറക്കാര്‍ പറയുന്നത്. സംവൃത സുനില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരികെയെത്തുകയാണ് ഇതിലൂടെ. ബിജുമേനോന്റെ ഭാര്യയായാണ് താരമെത്തുന്നത്. ബിജു മേനോന്‍ കല്പണിക്കാരനായാണ് എത്തുന്നത്. അലന്‍സിയര്‍ ലെ ലോപസ്, സുധി കൊപ്പ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സൈജു കുറുപ്പ്, ശ്രീകാന്ത് മുരളി, ഭഗത് മാനുവല്‍, ശ്രീലക്ഷ്മി, ശ്രുതി ജയന്‍, തുടങ്ങി നിരവധി സഹതാരങ്ങളും സിനിമയിലുണ്ട്.

ഷെഹ്നാദ് ജലാല്‍ സിനിമാറ്റോഗ്രാഫിയും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വഹിക്കുന്നു. സംഗീതമൊരുക്കുന്നത് ഷാന്‍ റഹ്മാനും ബിജിബാലിന്റെ പശ്ചാത്തലസംഗീതവും. ഗ്രീന്‍ ടിവി എന്റര്‍ടെയ്‌നര്‍ രമാദേവി, ഉര്‍വശി പിക്‌ചേഴ്‌സിന്റെ സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവരുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.