Categories
Film News

ബേര്‍ഡ്‌സ് ഓഫ് പ്രെയിലൂടെ ശരത് കുമാര്‍ ഒടിടിയിലേക്കെത്തുന്നു

സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ഒടിടി പ്ലാറ്റഫോമുകള്‍ വളരെ പെട്ടെന്ന് സ്ഥാനം പിടിക്കുകയാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗവും ഏറുകയായിരുന്നു. ദക്ഷിണേന്ത്യയില്‍ പ്രധാനമായും തമിഴില്‍ നിരവധി താരങ്ങളും സംവിധായകരും ഒടിടി കളുമായി ചര്‍ച്ചകളിലാണ്.

കഴിഞ്ഞ ദിവസം, പ്രശസ്ത താരം ശരത്കുമാര്‍ ഒടിടി പ്ലാറ്റ്‌ഫോമിലേക്കെത്തുന്ന കാര്യം അറിയിച്ചിരിക്കുകയാണ്. അര്‍ച്ചന ശരത്തിന്റെ നോവല്‍ ബേര്‍ഡ്‌സ് ഓഫ് പ്രെയിലൂടെ. ശരത്കുമാര്‍ തന്നെയായിരുന്നു ബുക്ക് അവതരിപ്പിച്ചതും.

മറ്റുവിവരങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. ശരത്കുമാറിന്റെ ഭാര്യ രാധിക അവരുടെ ബാനര്‍ രാധന്‍ മീഡിയവര്‍ക്ക്‌സില്‍ ഇത് നിര്‍മ്മിക്കുമെന്നാണറിയുന്നത്.