Categories
Film News

സാറാസിലെ പുതിയ ​ഗാനം, വിനീതും ദിവ്യയും ആലപിച്ചത്, റിലീസ് ചെയ്തു

അന്ന ബെൻ, സണ്ണി വെയ്ൻ ടീം ഒന്നിക്കുന്ന ജൂ‍ഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത സിനിമയാണ് സാറാസ്. സിനിമയിൽ വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും പാടിയ ​ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാർ. ഇരുവരും ആദ്യമായാണ് സിനിമയ്ക്ക് വേണ്ടി ഒന്നിച്ച് പാടുന്നത്.

ജോ പോളിന്റെ വരികൾക്ക് ഷാൻ റഹ്മാൻ സം​ഗീതം നൽകിയിരിക്കുന്നു. അന്ന ബെന്നിനൊപ്പം ബെന്നി പി നായരമ്പലവും ചിത്രത്തിൽ അഭിനയിക്കുന്നു.ജൂലൈ 5ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുന്നു.

കൊച്ചിയിലും വാ​ഗമണ്ണിലുമായി സിനിമ ചിത്രീകരിച്ചിരിക്കുന്നു. വിനീത് ശ്രീനിവാസൻ, മല്ലിക സുകുമാരൻ, കളക്ടർ പ്രശാന്ത് നായർ, ധന്യ വർമ്മ, സിദ്ദീഖ്, വിജയകുമാർ, അജു വർ​ഗ്​ഗീസ്, സിജു വിൽസൺ, സൃന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങിയവരെല്ലാം സിനിമയിലെത്തുന്നു.

ശാന്ത മുരളി, പികെ മുരളീധരൻ എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു. കഥ അക്ഷയ് ഹരീഷ്, ലൂക ഫെയിം നിമിഷ രവി ക്യാമറ ഒരുക്കിയിരിക്കുന്നു.