ദേവൈ തിരുമകള്‍, ശൈവം, സില്ലു കരുപ്പാട്ടി തുടങ്ങിയ തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ സാറ അര്ജ്ജുന് മണിരത്നം സിനിമ പൊന്നിയിന്‍ സെല്‍വന്റെ ഭാഗമാകുന്നു. ഐശ്വര്യ റായ് അവതരിപ്പിക്കുന്ന നന്ദിനി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് താരം അവതരിപ്പിക്കുന്നത്. സാറ അര്ജ്ജുന് മലയാളികള്‍ക്ക് ആന്‍ മരിയ കലിപ്പിലാണ് എന്ന സിനിമയിലൂടെ പരിചിതയാണ്.
പൊന്നിയിന്‍ സെല്‍വനില്‍ വിവിധ ഭാഷകളില്‍ നിന്നുമുള്ള താരങ്ങള്‍ എത്തുന്നു. വിക്രം, തൃഷ, വിക്രം പ്രഭു, കാര്‍ത്തി, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശരത് കുമാര്‍, പ്രഭു, കിഷോര്‍, ജയറാം, റഹ്മാന്, ലാല്‍, അശ്വിന് കാക്കുമാണു തുടങ്ങിയവര്‍.
തമിഴിലെ ചരിത്രനോവല്‍, കല്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. അരുള്‍മൊഴിവര്‍മ്മന്‍, പിന്നീട് ചോളരാജാവ് രാജരാജ ചോള 1മനായ ആളുടെ ആദ്യകാലഘട്ടമാണിത്. ചിത്രീകരണം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയാണ്. മണിരത്നം സ്വന്തം ബാനറായ മദ്രാസ് ടാക്കീസും, ലൈക പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.