Categories
Film News

ശാന്തി ബാലചന്ദ്രന്‍ ആഹാ ഡബിംഗ് പൂര്‍ത്തിയാക്കി

അടുത്തിടെ കേരളസര്‍ക്കാര്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഡബ്ബിംഗ് തുടങ്ങിയ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നിരവധി സിനിമകള്‍ ആരംഭിക്കുകയും ചെയ്തു. അടുത്തിടെ നടി ശാന്തി ബാലചന്ദ്രന്‍ ആഹാ എന്ന ചിത്രത്തിന് ഡബ്ബിംഗ് ചെയ്തു. താരം തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഇക്കാര്യം അറിയിച്ചു.

ആഹാ ഒരു കായിക സിനിമയാണ്. ഇന്ദ്രജിത് സുകുമാരന്‍ നായകനായെത്തുന്നു. നവാഗതനായ ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന സിനിമ കേരളത്തിന്റെ സ്വന്തം കായികയിനമായ വടംവലിയെ ആസ്പദമാക്കിയുള്ളതാണ്. ആഹാ നീലൂര്‍ എന്ന പാലടീമില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ളതാണ് സിനിമ. മനോജ് കെ ജയന്‍ , അമിത് ചക്കാലക്കല്‍, അശ്വിന്‍ കെ കുമാര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.