Categories
Film News

സന്തോഷ് ശിവന്റെ മകന്‍ സര്‍വജിത് വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക്

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് വരനെ ആവശ്യമുണ്ട്. ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, സുരേഷ് ഗോപി, ശോഭന എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന സിനിമ 2020 ആദ്യപകുതിയിലെത്തും. കാര്യങ്ങള്‍ പ്ലാന്‍ പ്രകാരമായാല്‍ ചിത്രം ഫെബ്രുവരിയില്‍ റിലീസ് ചെയ്യും.

വരനെ ആവശ്യമുണ്ട് നിരവധി പ്രത്യേകതകളുമായാണെത്തുന്നത്. പ്രശസ്ത താരങ്ങളായ സുരേഷ് ഗോപി, ശോഭന എന്നിവര്‍ 15വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ചെത്തുന്നു. മൂന്ന് സെലിബ്രിറ്റി കുട്ടികളുടെ ഒന്നിക്കല്‍ കൂടിയാണ് – അനൂപ് സത്യന്‍, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍. ഇവരെ കൂടാതെ മറ്റൊരു സെലിബ്രിറ്റി കുട്ടിയും സിനിമയുടെ ഭാഗമാകുന്നു. പ്രശസ്ത സിനിമാറ്റോഗ്രാഫര്‍ സന്തോഷ് ശിവന്റെ മകന്‍ സര്‍വജിത് അഭിനയരംഗത്തേക്കെത്തുകയാണ്. ദുല്‍ഖര്‍, ശോഭന എന്നിവര്‍ക്കൊപ്പമുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.

വരനെ ആവശ്യമുണ്ട് തിരക്കഥ ഒരുക്കുന്നത് അനൂപ് സത്യന്‍ തന്നെയാണ്. ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ് സിനിമയ ഉയരെ ഫെയിം മുകേഷ് മുരളീധരന്‍ ഡിഒപി, അല്‍ഫോണ്‍സ് ജോസഫ് കമ്പോസര്‍ എന്നിവരാണ് അണിയറയില്‍. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ ഹൗസ് വെഫാറര്‍ ഫിലിംസ്, എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.