സന്തോഷ ശിവന് നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് സംവിധായകനായി തിരിച്ചെത്തുകയാണ് ജാക്ക് ആന്റ് ജില് എന്ന സിനിമയിലൂടെ. കാളിദാസ് ജയറാം, മഞ്ജു വാര്യര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയിലെ മഞ്ജു വാര്യരുടെ ഭാഗങ്ങള്‍ താരം നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു.സിനിമയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇതുവരെയും പുറത്തുവിട്ടിരുന്നില്ല. ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ സിനിമ സയന്‍സ് ഫിക്ഷന്‍ വിഭാഗത്തിലുള്ളതാണ്.
മലയാളത്തില്‍ അധികം എക്സ്പ്ലോര്‍ ചെയ്തിട്ടില്ലാത്ത തരത്തിലുള്ളതാവും സിനിമ. കാളിദാസും മഞ്ജു വാര്യരും കൂടാതെ നെടുമുടി വേണു, അജു വര്‍ഗ്ഗീസ്, സൗബിന് ഷഹീര്‍, ബേസില്‍ ജോസഫ്, രമേഷ് പിഷാരടി, സുരാജ് വെഞാറമൂട് എന്നിവരും സഹതാരങ്ങളായെത്തുന്നു.
ദുബായ് ബേസ്ഡ് കമ്പനി ലെന്സ്മാന് സ്റ്റുഡിയോസാണ് സിനിമ നിര്‍മ്മിക്കുന്നത്. ടെക്നികല്‍ സൈഡില്‍ റാം സുരേന്ദര്‍ സംഗീതവും, ബി കെ ഹരിനാരായണന് ഗാനരചന, പ്രൊഡക്ഷന്‍ കണ്ട്രോളര് അലക്സ് എന്നിവരാണുള്ളത്.