Categories
Film News

ലോകേഷ് കനകരാജിന്റെ മാനഗരം ഹിന്ദിയിൽ ഒരുക്കാൻ സന്തോഷ് ശിവന്‍

പ്രശസ്ത സിനിമാറ്റോഗ്രാഫറും സംവിധായകനുമായ സന്തോഷ് ശിവൻ ഹിറ്റ് തമിഴ് സിനിമ മാനഗരം ഹിന്ദിയിൽ ഒരുക്കുന്നു. വിക്രാന്ത് മാസി ലീഡ് റോളിലെത്തുന്നു. മലയാളി നിർമ്മാതാവ് ഷിബു തമീൻസ് തമീൻസ് ഫിലിംസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു. കൂടുതൽ വിവരങ്ങളടങ്ങിയ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും.

സന്ദീപ് കൃഷ്ണൻ, റജീന കസാൻഡ്ര, ശ്രീ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തിയ മാനഗരം ഒരു ഹൈപ്പർ ലിങ്ക് ത്രില്ലർ ആയിരുന്നു. 2017ൽ ഇറങ്ങിയ സിനിമ ബോക്സോഫീസിൽ സ്ലീപ്പർ ഹിറ്റ് ആയിരുന്നു. ലോകേഷ് കനകരാജ് ആദ്യമായൊരുക്കിയ സിനിമയായിരുന്നു. കൈതി, വിജയ് ചിത്രം മാസ്റ്റർ എന്നിവയായിരുന്നു പിന്നീടൊരുക്കിയ സിനിമകൾ.

മാനഗരത്തിൽ ചെന്നൈ സിറ്റി തന്നെ കഥാപാത്രമായെത്തുന്നു. ഹിന്ദിയിൽ മുംബൈ ആയിരിക്കും. വിക്രാന്ത് മാസി സന്ദീപ് കിഷൻ ചെയ്ത കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നത്.