Categories
Film News

ശതം സമർപ്പയാമിക്ക് 51000 കൊടുത്തതിനെ വിമർശിച്ച് ജനങ്ങൾ, 1 ലക്ഷംകൂടി നൽകി സന്തോഷ് പണ്ഡിറ്റ്

ശബരിമല സമരങ്ങളുടെ കേസ് നടത്താനായി സശബരിമല കർമ്മസമിതിയുടെ ശതം സമർപ്പയാമിക്ക് 51000 രൂപ കൊടുത്താണ്  സന്തോഷ് പണ്ഡിറ്റ് ആദ്യം ജനങ്ങളെ അത്ഭുതപ്പെടു്തതിയത്. എന്നാൽ പിന്നീട് വിമർശന പെരുമഴയായിരുന്നു സന്തോഷ് പണ്ഡിറ്റിന് നേരെ
1 ലക്ഷം കൂടി നൽകി എല്ലാവരുടെയും വായടപ്പിച്ചിരിയ്ക്കുകയാണ് പണ്ഡിറ്റ് . എന്റെ പണം ഞാൻ ഇഷ്ടമുള്ളവർക്ക് നൽകുമെന്നും തന്നെ രൂക്ഷമായി വിമർശിച്ചവർക്കുള്ള മറുപടിയാണ് ഈ 1 ലക്ഷമെന്നും താരം വ്യക്തമാക്കി.
ശതം സമർപ്പയാമിയ്ക്ക് 5 ലക്ഷം നൽകാനായിരുന്നു തന്റെ ആദ്യ പദ്ധതിയെന്നും എന്നാൽ പണം അത്രയുമില്ലാത്തതിനാൽ 51000 രൂപ മാത്രമേ തനിയ്ക്ക് നൽകാനായുള്ളൂവെന്നും  സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.
തന്നോട് ചിലർ ഹർത്താൽ നടത്തിയവർക്കാണോ പണം കൊടുക്കുന്നതെന്ന് ചോദിച്ച് പരിഹസിച്ചതായും എന്നാൽ ഈ ചോദിക്കുന്നവർ നേരത്തെ ഹർത്താൽ നടത്തി കട കുത്തി തുറന്ന് സാധനങ്ങൾ മോഷണം നടത്തിയവരാണെന്നും പണ്ഡിറ്റ് പറഞ്ഞു . ഇത്രയും കാര്യങ്ങളൊക്കെ ജനങ്ങൾ അറിയാനാണ് ഫേസ്ബുക്കിൽ കുറിക്കുന്നതെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.