ദളപതി 64 ചിത്രീകരണം ഡല്‍ഹിയില്‍ തുടരുകയാണ്. ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്. വിജയ് നായകനായെത്തുന്ന സിനിമ താരങ്ങളാല്‍ സമ്പുഷ്ടമാണ്. വിജയ് സേതുപതി, ആന്റണി വര്‍ഗ്ഗീസ്, മാളവിക മോഹനന്, ശന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജര്‍മിയ,96 ഫെയിം ഗൗരി ജി കിഷന് എന്നിവരെല്ലാം സിനിമയിലെത്തുന്നു.
പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് ശന്തനു ഭാഗ്യരാജ് നെഗറ്റീവ് റോളിലാണ് സിനിമയിലെത്തുന്നത്. വിജയ് സേതുപതി ആണ് ചിത്രത്തില്‍ പ്രധാനവില്ലന്. വിജയ്സേതുപതിയുടെ ഗാങ്ങിലുള്ള കോളേജ് വിദ്യാര്‍ത്ഥിയാണ് ശന്തനുവിന്റെ കഥാപാത്രം. വിജയ് റിപ്പോര്‍ട്ടുകളനുസരിച്ച് സിനിമയില്‍ കോളേജ് പ്രൊഫസര്‍ ആയാണെത്തുന്നത്. ശന്തനു വിജയുടെ ഒരു വലിയ ഫാനാണ്, ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ പ്രധാന സിനിമയായിരിക്കുമെന്ന് തീര്‍ച്ച.
സംവിധായകന് ലോകേഷ് തന്നൊണ് ദളപതി 64 തിരക്കഥ ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ അവസാന സിനിമ കൈതി സഹഎഴുത്തുകാരന് പൊന്‍ പ്രതിഭന്‍, ആടൈ ഫെയിം രത്നകുമാര്‍ എന്നിവരുമായി ചേര്‍ന്ന്. വിജയ് ചെയ്തിട്ടുള്ള പതിവ് മാസ് എന്റര്ടെയ്നറുകൡ നിന്നും തികച്ചും വ്യത്യസ്തമായ സിനിമയായിരിക്കുമിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ ഒരു മാസം നീളുന്ന ഷെഡ്യൂളാണുള്ളത്. സേവിയര്‍ ബ്രിട്ടോ നിര്‍മ്മിക്കുന്ന സിനിമ 2020 സമ്മര്‍ റിലീസായെത്തും.