മലയാളതാരം ജയറാം നായകനായെത്തുന്ന സംസ്‌കൃത സിനിമ നമോ ട്രയിലര്‍ ഓണ്‍ലൈനിലൂടെ പുറത്തിറക്കി. ഭഗവാന്‍ കൃഷണനും കുചേലന്‍ അഥവ സുധാമയും തമ്മിലുള്ള സൗഹൃദത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ.

കുചേലനായി ജയറാം സിനിമയിലെത്തുന്നു. സിനിമയിലെ കഥാപാത്രത്തിനായി താരം രൂപമാറ്റം വരുത്തിയിട്ടുണ്ട്. തല മുണ്ഡനം ചെയ്യുകയും തടി കുറയ്ക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ദേശായി, മൈഥിലി ജാവേദ്കര്‍, രാജ്, തുടങ്ങിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള താരങ്ങള്‍ സിനിമയുടെ ഭാഗമാകുന്നു.

നമോ സംവിധാനം ചെയ്തിരിക്കുന്നത് വിജീഷ് മണി,51 മണിക്കൂര്‍ 2മിനിറ്റ് കൊണ്ട് സിനിമ ഒരുക്കി ഗിന്നസ് ബുക്കില്‍ ഇടം നേടിയിട്ടുണ്ട് . വിശ്വഗുരു ആയിരുന്നു സിനിമ. നേതാജി എന്ന പേരില്‍ ഇരുള ഭാഷയില്‍ ഗോകുലം ഗോപാലനെ നായകനാക്കി സിനിമ ഒരുക്കിയിട്ടുണ്ട്. ഈ സിനിമയും ഗിന്നസ് ബുക്കില്‍ ഇടം നേടി. ഇത്തവണ ട്രൈബല്‍ ഭാഷയിലെ ആദ്യസിനിമയെന്നതായിരുന്നു.

Published by eparu

Prajitha, freelance writer