നേരത്തേ അറിയിച്ചിരുന്നതുപോലെ പ്രശസ്ത ഗണിതശാസ്ത്രജ്ഞ ശകുന്തള ദേവിയുടെ ബയോപിക് ഹിന്ദിയില്‍ ഒരുങ്ങുകയാണ്. വിദ്യ ബാലന് ശകുന്തള ദേവിയായെത്തുന്നു. അനു മേനോന് സംവിധാനം ചെയ്യുന്നു. വിക്രം മല്‍ഹോത്ര, അബുദാണ്ഡിയ എന്റര്‍ടെയ്ന്‍മെന്റ്സ് , സോണി പിക്ചേഴ്സ് നെറ്റ് വര്‍ക്ക് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍.
ശകുന്തള ദേവി, മനുഷ്യ കമ്പ്യൂട്ടര്‍ എന്നാണറിയപ്പെട്ടിരുന്നത്. കോപ്ലക്സ് മാത്തമറ്റിക്കല്‍ പ്രോബ്ലംസ് സോള്‍വ് ചെയ്യാനുളള അവരുടെ കഴിവ് 1982 ലെ ദ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കോര്‍ഡില്‍ അവര്‍ക്ക സ്ഥാനം നേടിക്കൊടുത്തു. നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. നോവലുകള്‍, ഗണിത പുസ്തകങ്ങള്‍, പസിലുകള്‍, ആസ്ട്രോളജി എന്നിവയെല്ലാം.
ശകുന്തള ദേവി രചിച്ച ദ വേള്‍ഡ് ഓഫ് ഹോമോസെക്ഷ്വല്‍സ് എന്ന പുസ്തകം ഹോമോസെക്ഷ്വാലിറ്റിയെ സംബന്ധിച്ചുള്ള ഇന്ത്യയിലെ ആദ്യപഠനമായി കണക്കാക്കുന്നു.
അനു മേനോന്, നയനിക മാഹ്ടാനി എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണം ഇഷിത മോയിത്രയും ഒരുക്കിയിരിക്കുന്നു. അടുത്ത വര്‍ഷത്തെ സമ്മര്‍ റിലീസായി ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്.