Categories
Film News

ക്വീന്‍ ഫെയിം സാനിയ അയ്യപ്പന്‍ ലൂസിഫറില്‍ മഞ്ജുവിന്റെ മകളായെത്തുന്നു

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍,മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയുള്ള സിനിമയാണ്. സിനിമ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. താരങ്ങള്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്. മാര്‍ച്ച് അവസാനം റിലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ പ്രൊമോഷന്‍ വര്‍ക്കുകള്‍ ഉടന്‍ ആരംഭിക്കും.

മുരളി ഗോപി തിരക്കഥ ഒരുക്കുന്ന സിനിമ മാസ് പൊളിറ്റിക്കല്‍ എന്റര്‍ടെയ്‌നര്‍ ആണ്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായാണ് മോഹന്‍ലാല്‍ എത്തുന്നത്. ടൊവിനോ തോമസ്, വിവേക് ഒബ്‌റോയ്, ഇന്ദ്രജിത് സുകുമാരന്‍, മഞ്ജു വാര്യര്‍ തുടങ്ങിയ താരങ്ങളും അദ്ദേഹത്തോടൊപ്പമുണ്ട്.

ക്വീന്‍ സിനിമയിലൂടെ പ്രശസ്തയായ സാനിയ അയ്യപ്പനും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു. മഞ്ജു വാര്യരുടെ മകളായാണ് താരം സിനിമയിലെത്തുന്നത്.

ലൂസിഫറില്‍ വലിയ ഒരു സഹതാരനിരയുമുണ്ട്, കലാഭവന്‍ ഷാജോണ്‍, സായ് കുമാര്‍, നന്ദു, ജോണ്‍ വിജയ്, സംവിധായകന്‍ ഫാസില്‍, സുനില്‍ സുഗത, താര കല്യാണ്‍, പ്രവീണ തോമസ്, മാല പാര്‍വ്വതി എന്നിവര്‍. സിനിമയുടെ ടെക്‌നികല്‍ വിഭാഗത്തില്‍ സിനിമാറ്റോഗ്രാഫര്‍ സുജിത് വാസുദേവ്, എഡിറ്റര്‍ ഷംജിത് മുഹമ്മദ്, സംഗീത സംവിധായകന്‍ ദീപക് ദേവ് എന്നിവരെത്തുന്നു.

മോഹന്‍ലാലിന്റെ സ്വന്തം ബാനറായ ആശിര്‍വാദ് സിനിമാസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ റിലീസിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.