Categories
Film News

സാനിയ അയ്യപ്പന്‍ ജാന്‍വിയായി ലൂസിഫറില്‍

26ദിവസം 26 പോസ്റ്റര്‍ പ്രൊമോഷന്റെ ഭാഗമായി ലൂസിഫര്‍ ടീം റിലീസിംഗിനൊരുങ്ങുകയാണ്. പുതിയതായി എത്തിയിരിക്കുന്നത് സാനിയ അയ്യപ്പന്റെ പോസ്റ്ററാണ്. ടീനേജ് താരം കഴിഞ്ഞ വര്‍ഷം ക്വീന്‍ എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്കെത്തിയത്. ജാഹ്നവി എന്ന കഥാപാത്രമായാണ് താരം ലൂസിഫറിലെത്തുന്നത്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ സാനിയ മഞ്ജു വാര്യരുടെ മകളായാണ് സിനിമയിലെത്തുന്നത്.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ആദ്യ സിനിമ ലൂസിഫര്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. സിനിമയുടെ ഭാഗമായി വന്‍താരനിര തന്നെയുണ്ട്. ടൊവിനോ തോമസ്, വിവേക് ഒബ്‌റോയ്, ഇന്ദ്രജിത് സുകുമാരന്‍, മഞ്ജു വാര്യര്‍, ബാല, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, സായ് കുമാര്‍, നന്ദു, ജോണ്‍ വിജയ്, സച്ചിന്‍, ഫാസില്‍, ഷോണ്‍ റോമി, ജിജു ജോണ്‍, ബൈജു, സുരേഷ് ചന്ദ്രമോഹന്‍, ശിവജി ഗുരുവായൂര്‍, അനീഷ് ജി മേനോന്‍, കൈനകരി തങ്കരാജ് എന്നിവര്‍.

മോഹന്‍ലാലിന്റെ ആശിര്‍വാദ് സിനിമാസിന്റെ ബാനറിലാണ് സിനിമ ഒരുക്കുന്നത്. മാര്‍ച്ച് 28ന് സിനിമ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.