റോഷൻ ആൻഡ്രൂസ് – ദുൽഖർ സൽമാൻ ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം തുടരുകയാണ്. പോലീസ് ത്രില്ലർ സിനിമയുടെ തിരക്കഥ ഒരുക്കുന്നത് ബോബി- സഞ്ജയ് ടീം ആണ്. ബോളിവുഡ് താരം ഡയാന പെന്റി- കോക്ടെയിൽ ഫെയിം നായികയാകുന്നു. മലയാളത്തിൽ താരത്തിന്റെ ആദ്യസിനിമയാണ്. മനോജ് കെ ജയൻ, ലക്ഷ്മി ഗോപാലസ്വാമി എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.
പുതിയതായി ടീമിലേക്കെത്തുകയാണ് ക്വീൻ, ലൂസിഫർ ഫെയിം സാനിയ അയ്യപ്പൻ. ഇതിനോടകം തന്നെ താരം തന്റെ ഭാഗങ്ങളുടെ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു. തിരുവന്തപുരത്താണ് ചിത്രീകരണം.
ദുൽഖറിന്റെ സ്വന്തം ബാനറായ വേഫാറർ ഫിലിംസ് സിനിമ നിർമ്മിക്കുന്നു.