Categories
Film News

ദ പ്രീസ്റ്റ് ഡബ്ബിംഗ് ചെയ്ത് സാനിയ

മമ്മൂട്ടിയുടെ പുതിയ സിനിമ ദ പ്രീസ്റ്റ് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലാണ്. സിനിമയ്ക്കായി സാനിയ അയ്യപ്പൻ ഡബ്ബ് ചെയ്യുന്ന ഫോട്ടോകൾ ഷെയർ ചെയ്തിരിക്കുകയാണ് അണിയറക്കാർ. ചിത്രത്തിൽ പ്രധാന വേഷത്തില്‍ സാനിയ എത്തുന്നു. നവാഗതനായ ജോഫിൻ ടി ചാക്കോ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ദ പ്രീസ്റ്റ്. ദ പ്രീസ്റ്റ് മിസ്റ്ററി ത്രില്ലർ ആയിരിക്കുമെന്നാണ് സൂചനകൾ.

#SaniyaIyappan Dubbing for #ThePriest @ Lal Media , Kochi

Posted by The Priest on Monday, December 21, 2020

സിനിമയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും അണിയറക്കാർ പുറത്തുവിട്ടിട്ടില്ല. നിരവധി താരങ്ങൾ അണിനിരക്കുന്ന സിനിമയിലൂടെ ആദ്യമായി മഞ്ജു വാര്യർ മമ്മൂട്ടിക്കൊപ്പമെത്തുന്നു. നിഖില വിമൽ, ജഗദീഷ്, രമേഷ് പിഷാരടി, അമേയ മാത്യു, ബേബി മോണിക, നായിക നായകൻ ഫെയിം വെങ്കടേഷ്, ടോണി ലൂക്ക് എന്നിവർ സഹതാരങ്ങളായെത്തുന്നു.

അണിയറയിൽ അഖിൽ ജോർജ്ജ് സിനിമാറ്റോഗ്രാഫർ, ഷമീർ മുഹമ്മദ് എഡിറ്റിംഗ് കമ്പോസർ രാഹുൽ രാജ് എന്നിവരെത്തുന്നു. ആന്‍റോ ജോസഫ്, ബി ഉണ്ണിക്കൃഷ്ണൻ, വിഎൻ ബാബു എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു.