മലയാള സിനിമയിൽ ഇത്രയധികം പരിഹാസങ്ങൾക്കും , ക്രൂരമായ ആക്ഷേപങ്ങൾക്കും പാത്രമായിട്ടുള്ള മറ്റൊരു നടനുണ്ടാകുമോ എന്നത് സംശയമാണ്. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ഒളിഞ്ഞും തെളിഞ്ഞും സന്തോഷ് പണ്ഡിറ്റെന്ന നടനെതിരെ വാളോങ്ങിയവർ ഏറെയാണ്.

എത്ര വിമർശനങ്ങൾക്കിടയിലും തളരാതെ, തന്റെ പ്രവർത്തികളിൽ വ്യാപൃതനായി, സങ്കടക്കടലിൽ മുങ്ങിയവർക്ക് ഒരു കൈത്താങ്ങായി സന്തോഷ് പണ്ഡിറ്റ് കൂടെ നിൽക്കുന്നു. ദുരിത ബാധിത പ്രദേശങ്ങളിലും , ജീവിക്കാൻ നിവൃത്തി ഇല്ലാത്തവർക്കും തങ്ങളുടെ മുൻപിൽ പ്രത്യക്ഷപ്പെടുന്ന ദൈവമാണ് സന്തോഷ് പണ്ഡിറ്റ്.

എന്നാൽ ഇപ്പോൾ വ്യത്യസ്തമായൊരു പരാതിയുമായി കളം നിറയുകയാണ് സന്തോഷ് പണ്ഡിറ്റ്. മൊട്ടയടിച്ച് വ്യത്യസ്ത ലുക്കിൽ താരം പ്രത്യക്ഷപ്പെട്ട സിനിമയായ ഉരുക്ക് സതീശൻ പ്രതീക്ഷിച്ചത്ര വിജയം കൈക്കൊണ്ടില്ല എന്നാണ് താരം വ്യക്തമാക്കുന്നത്.

കാഴ്ച്ചക്ക് അത്ര സുന്ദരനല്ലാത്തിനാലും, കോടീശ്വരൻ അല്ലാത്തതിനാലും തന്റെ സിനിമകൾക്ക് ആളു കുറയുന്നെന്നാണ് താരത്തിന്റെ പരാതി. വലിയ ബഡ്ജറ്റ് മുടക്കാത്തതു കൊണ്ടും, താരതമ്യേന എനിക്ക് സൗന്ദര്യം കുറവായതു കൊണ്ടും, ഞാനൊരു കോടീശ്വര൯ അല്ലാത്തതു കൊണ്ടും ആകണം ഒരു വിഭാഗം മലയാളികള് എന്ടെ സിനിമ കാണുന്നില്ല എന്ന് തുടങ്ങി ഫേസ്ബുക്കിൽ സന്തോഷ് പങ്കുവച്ച കുറിപ്പിന്റെ പൂർണ്ണ രൂപം…..

Dear facebook family,
ഞാ൯ വെറും 5 ലക്ഷം ബഡ്ജറ്റില് ചെയ്തിരുന്ന സിനിമ ആയിരുന്നേ “ഉരുക്ക് സതീശ൯”..
കഴിഞ്ഞ ജൂണില് റിലീസായ്.
ആവറേജില് ഒതുങ്ങി..

വലിയ ബഡ്ജറ്റ് മുടക്കാത്തതു കൊണ്ടും, താരതമ്യേന എനിക്ക് സൗന്ദര്യം കുറവായതു കൊണ്ടും, ഞാനൊരു കോടീശ്വര൯ അല്ലാത്തതു കൊണ്ടും ആകണം ഒരു വിഭാഗം മലയാളികള് എന്ടെ സിനിമ കാണുന്നില്ല..യഥാ൪ത്ഥത്തില് 100ലധികം പുതുമുഖങ്ങളെ അണിനിരത്തി 8 ഗാനങ്ങളും നിരവധി സംഘട്ടനങ്ങളും, ഇഷ്ടം മാതിരി പഞ്ച് ഡയലോഗുകളും, 108 സീനുകളും ഉള്ള സിനിമയായിരുന്നു..” “ഉരുക്ക് സതീശ൯”…

കേരളത്തോടൊപ്പം Banglore, Mysore, Rajasthan, Maharashtra എന്നിവിടങ്ങളില് വെച്ചായിരുന്നു ഷൂട്ടിംങ്..ഭുരിഭാഗം ജോലിയും ഞാ൯ ഒറ്റക്ക് ചെയ്യുന്നു എന്ന ദേഷ്യത്തിലും , അസൂയ കൊണ്ടും പല വിമ൪ശകരും ഞാ൯ ചെയ്തതെന്ത് എന്ന് കാണാറില്ല..എന്നാലോ കാണാത്ത സിനിമയെ കുറിച്ച് കണ്ണു പൊട്ട൯ ആനയെ വിലയിരുത്തും പൊലെ അഭിപ്രായങ്ങളും പറയും..

എനിക്കാരോടും പരിഭവമോ, ഇതാലോചിച്ച് വിഷമവും ഇല്ല…എല്ലാം ഭാവിയില് ശരിയാകും എന്നും വിശ്വസിക്കുന്നു..

എന്കിലും കണ്ടവരെല്ലാം വളരെ ഹാപ്പിയായ് എന്നറിയുവാ൯ കഴിഞ്ഞു…
സന്തോഷം..നല്ല ഫീഡും തന്നു..
ഗാനങ്ങളും നല്ല അഭിപ്രായം നേടി..
ചെറിയ ബഡ്ജറ്റില് നി൪മ്മിക്കുന്നതിനാല് ഇന്നേവരെ എന്ടെ ഒരു സിനിമയും പരാജയപ്പെട്ടില്ല.. അഞ്ചിരട്ടിയോളമൊക്കെ കൂളായ് ലാഭവും കിട്ടുന്നു..

അതാണ് ഞാനെപ്പോഴും കൂളായ് ശാന്തിയോടും, സമാധാനത്തോടേയും ഇരിക്കുന്നെ..

Published by eparu

Prajitha, freelance writer