Categories
Film News

പത്മാവത്, ബാജിറാവു മസ്താനി ഫെയിം സഞ്ജിത് ബല്‍ഹാര മാമാങ്കത്തിന്റെ പശ്ചാത്തലസംഗീതമൊരുക്കുന്നു

മമ്മൂട്ടിയുടെ മാമാങ്കം മലയാളത്തിലെ ഏറ്റവും വലിയ സിനിമയായി അണിയറയില്‍ ഒരുങ്ങുന്നു. പല പ്രശ്‌നങ്ങളും ചിത്രീകരണത്തിനിടയില്‍ നേരിട്ടെങ്കിലും അണിയറക്കാര്‍ അതെല്ലാം തരണം ചെയ്ത് ചിത്രീകരണത്തിന്റെ അവസാനഘട്ടത്തിലേക്കെത്തിയിരിക്കുകയാണ്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ വേണു കുന്നപ്പിള്ളി കാവ്യ ഫിലിംസിന്റെ ബാനറില്‍ ആണ് ഈ ബിഗ് ബഡ്ജറ്റ് സിനിമ നിര്‍മ്മിക്കുന്നു.

പതിനഞ്ചാം നൂറ്റാണ്ടിലെ ഈ ചരിത്രസിനിമ, മാമാങ്കം എന്നതിനെ ആസ്പദമാക്കിയുള്ളതാണ്, സമര്‍ത്ഥരായ പോരാളികള്‍ പല ചേരികളിലായി തങ്ങളുടെ സാമര്‍ത്ഥ്യം കാഴ്ച വച്ചിരുന്ന ആഘോഷമായിരുന്നു മാമാങ്കം. മമ്മൂട്ടി നായക സ്ഥാനത്തുള്ള ചാവേര്‍ ആയാണെത്തുന്നത്. സാമൂതിരി രാജാക്കന്മാരുടെ ചാവേറുകളായ പടയാളികളുടെ കഥയാണ് സിനിമ.

അണിയറയില്‍ പ്രമുഖരായ വ്യക്തികള്‍ അണി നിരക്കുന്നു. കേരളസംസ്ഥാന പുരസ്‌കാര ജേതാവായ മനോജ് പിള്ളയാണ് സിനിമാറ്റോഗ്രാഫര്‍, പാട്ടുകള്‍ ഒരുക്കുന്നത് എം ജയചന്ദ്രനാണ്. ബോളിവുഡ് കമ്പോസര്‍ സഞ്ജിത് ബല്‍ഹാരയാണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്. പത്മാവത്. ബാജിറാവു മസ്താനി, മണികര്‍ണിത, ദ ക്വീന്‍ ഓഫ് ഝാന്‍സി,കളങ്ക് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനാണിദ്ദേഹം.

മാമാങ്കം ആക്ഷന്‍ പാക്ക്ഡ് സിനിമയായതിനാല്‍ തന്നെ, അണിയറക്കാര്‍ ആദ്യം കീച്ച കമ്പക്ഡിയെയാിരുന്നു ആക്ഷന് കണ്ടിരുന്നത്. എന്നാല്‍ പിന്നീട് ശ്യാം കൗശല്‍, ബി ടൗണിലെ പോപുലര്‍ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ ആണ് സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. ധങ്കല്‍, കൃഷ് 3, ബജ്രംഗി ബായിജാന്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ വര്‍ക്കുകളാണ്. ഗണ്‍ഡേ, പത്മാവത്, ബാജിറാവു മസ്താനി, ധൂം 3, ഫാന്റം എന്നിവയിലും അദ്ദേഹം ഭാഗമായിരുന്നു. ഉണ്ടയ്ക്ക് ശേഷം അദ്ദേഹത്തിന്റെ മമ്മൂക്കയോടൊപ്പമുള്ള രണ്ടാമത്തെ സിനിമയാണ് മാമാങ്കം.

ശക്തമായ ടെക്‌നികല്‍ ക്രൂവിനൊപ്പം വലിയ താരനിര തന്നെ സിനിമയുടെ ഭാഗമാകുന്നു. യുവതാരം ഉണ്ണി മുകുന്ദന് പ്രധാന കഥാപാത്രമായ ചന്ദ്രോത്ത് പണിക്കര്‍. കനിഹ, അനു സിതാര എന്നിവര്‍ നായിക കഥാപാത്രങ്ങളാകുന്നു. തരുണ്‍ രാജ് അറോറ, പ്രാച്ചി ടെഹ്ലാന്‍, സുദേവ് നായര്‍, സിദ്ദീഖ്, അബു സലീം, സുധീര്‍ സുകുമാരന്‍ എന്നിവരും സിനിമയുടെ ഭാഗമാകുന്നു.