Categories
Film News

ടൊവിനോയുടെ കല്‍കിയില്‍ സംയുക്ത മേനോന്‍ നെഗറ്റീവ് റോളില്‍

ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തുന്ന കല്‍കി പോസ്റ്റ് പ്രൊഡക്ഷന്‍ ഫേസിലാണിപ്പോള്‍. പുതുമുഖം പ്രവീണ്‍ പ്രഭാറാം ഒരുക്കുന്ന സിനിമ ടൊവിനോയുടെ കരിയറിലെ ആദ്യ മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറാണ്. തീവണ്ടി ഫെയിം സംയുക്തയും ചിത്രത്തിന്റെ ഭാഗമാകുന്നു.

സിനിമയില്‍ സംയുക്ത നെഗറ്റീവ് വേഷത്തിലാണെത്തുക. വില്ലന്‍ വേഷത്തിലായിരിക്കും സംയുക്ത എത്തുന്നത് എന്നാണ് റിപ്പോര്‍്ട്ടുകള്‍. വാര്‍ത്തകള്‍ ശരിയാവുകയാണെങ്കില്‍ തികച്ചും പുതുമയുള്ളതായിരിക്കും ഈ വേഷം. മലയാളത്തില്‍ മുന്‍നിരനായികമാര്‍ നെഗറ്റീവ് വേഷവുമായി എത്തുന്നുവെന്നത്. ലില്ലി, തീവണ്ടി, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് താരം.

കല്‍കി തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ പ്രവീണ്‍, സുജിന്‍ സുജാതന്‍ എന്നിവര്‍ ചേര്‍ന്നാണ്. ആക്ഷന്‍ ചിത്രമായിരിക്കും ഇത്. ടൊവിനോ സിനിമയെ തന്റെ കരിയറിലെ ഏറ്റവും ചാലഞ്ചിംഗ് റോള്‍ എന്നാണ് വിശേഷിപ്പിച്ചത്. എസ്ര, തരംഗം എന്നീ സിനിമകളില്‍ പോലീസ് വേഷത്തിലെത്തിയിരുന്നുവെങ്കിലും ഇതാദ്യമായാണ് മുഴുനീള പോലീസ് വേഷം ചെയ്യുന്നത്.

സുവിന്‍ കെ കൃഷ്ണ, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ആഗ്സ്റ്റ് 8ന് സിനിമ തിയേറ്ററുകളിലേക്കെത്തുകയാണ്.