ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ച ജയസൂര്യ ചിത്രമാണ് വെള്ളം. ക്യാപ്റ്റന്‍ സംവിധായകന് പ്രജേഷ് സെന്‍ ഒരുക്കുന്ന സിനിമ. താരത്തിന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെ സിനിമയുടെ ഒരു ഫസ്റ്റ്ലുക്ക് പോസ്റ്ററും അണിയറക്കാര്‍ റിലീസ് ചെയ്തിരുന്നു. സംയുക്ത മേനോന്, തീവണ്ടി ഫെയിം സിനിമയില്‍ നായികയായെത്തുന്നു. ഓണ്‍ലുക്കേഴ്സ് മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ നായിക തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
പ്രജീഷ് തിരക്കഥ ഒരുക്കുന്ന വെള്ളം, കണ്ണൂര്‍ ആസ്ഥാനമാക്കിയുള്ള ഒരു മദ്യപാനിയുടെ കഥയാണ് പറയുന്നത്. ജയസൂര്യ ചെയ്യുന്ന നായകവേഷം വളരെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. താരങ്ങളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അണിയറക്കാരെ ഉള്‍പ്പെടെ ഉടന്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് കരുതുന്നത്. ഫ്രണ്ട്ലി പ്രൊഡക്ഷന്‍സ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.