Categories
Film News

സംയുക്ത മേനോൻ , വികെ പ്രകാശ് ദ്വിഭാഷ സിനിമ എറിദ

തമിഴിലും മലയാളത്തിലുമായി വികെ പ്രകാശ് ഒരുക്കുന്ന സിനിമയാണ് എറിദ. സംയുക്ത മേനോൻ നായികയായെത്തുന്ന സിനിമയിൽ നാസർ, കിഷോർ എന്നിവരെത്തുന്നു. എ ടേൽ ഓഫ് ഗോഡസ് ഇൻ ലവ് എന്ന ടാഗ് ലൈനോടെയെത്തിയ ടൈറ്റിൽ പോസ്റ്റർ നൽകുന്ന സൂചനകളനുസരിച്ച് സിനിമ സ്ത്രീകേന്ദ്രീകൃത സിനിമയാണ്. വൈവി രാജേഷ്, റോമൻസ്, ജോര്‌ജ്ജേട്ടൻസ് പൂരം , വികടകുമാരൻ എന്നിവ എഴുതിയ വ്യക്തിയാണ് തിരക്കഥ ഒരുക്കുന്നത്. മരുഭൂമിയിലെ ആന, ഗുലുമാൽ, 3 കിംഗ്സ് എന്നിവയിൽ വികെ പ്രകാശിനൊപ്പം വർക്ക് ചെയ്തിട്ടുണ്ട്.

എറിദ, ലോകനാഥൻ സിനിമാറ്റോഗ്രാഫർ, അഭിജിത് ഷൈലനാഥ് സംഗീതം, സുരേഷ് യു എഡിറ്റർ, ആർട്ട് ഡിപ്പാർട്ട്മെന്റ് അജയ് മങ്ങാട്. അജി മേടയിൽ, അരോമ ബാബു എന്നിവർ ചേർന്ന് അരോമ സിനിമാസ്, ഗുഡ് കമ്പനി ബാനറുകളിൽ സിനിമ നിര്‍മ്മിക്കുന്നു.

വികെ പ്രകാശിന്റെ നിരവധി പ്രൊജക്ടുകൾ അണിയറയിലുണ്ട്. കന്നഡ സിനിമ വിഷ്ണു പ്രിയ, പ്രിയ വാര്യർ അഭിനയിക്കുന്നു. മലയാളം സിനിമ ഒരുത്തീ, നവ്യ നായർ .എന്നിവ.

കൂടാതെ വികെ പ്രകാശ് , അനൂപ് മേനോനൊപ്പം ചെയ്യുന്ന ഒരു നാൽപതുകാരന്റെ ഇരുപത്തിയൊന്നുകാരി. സിനിമയിൽ അനൂപ് മേനോൻ, പ്രിയ വാര്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. സംവിധായകൻ മെട്രോമാൻ ഇ ശ്രീധരൻ ബയോപിക് സിനിമ രാമസേതു, ജയസൂര്യയെ നായകനാക്കി പ്രഖ്യാപിച്ചിട്ടുണ്ട്.