Categories
Film News

നന്ദമൂരി കല്യാൺ രാമയുടെ ബിംബിസാരയിൽ സംയുക്ത മേനോൻ

നന്ദമൂരി കല്യാൺ രാമയുടെ പുതിയ സിനിമ ടൈറ്റിലും ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തിറക്കി. എൻടിആറിന്റെ 98ാമത് ജന്മദിനത്തിലാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ബിംബിസാര എന്ന് പേരിട്ടിരിക്കുന്ന സിനിമ ഫാന്റസി എലമെൻസ് ഉൾപ്പെടുത്തികൊണ്ടുള്ള ടൈം ട്രാവൽ സിനിമയാണിത്. പോസ്റ്റർ റിലീസ് ചെയ്തുകൊണ്ട് ,കല്യാൺ റാം എഴുതിയിരിക്കുന്നത്,

In a mythical land lost to history, there lived a barbarian King. This is his tale. എന്നാണ്.

നവാ​ഗതസംവിധായകൻ മല്ലിഡി വസിഷ്ഠ് ആണ് സിനിമ ഒരുക്കുന്നത്.
ബിംബിസാരയിൽ മലയാളി താരങ്ങളായ കാതറിൻ ട്രീസ, സംയുക്ത മേനോൻ എന്നിവർ നായികമാരാകുന്നു. സംയുക്ത ആദ്യമായി തെലു​ഗിലേക്കെത്തുകയാണ് ചിത്രത്തിലൂടെ. താരത്തിന്റെ കഥാപാത്രത്തെ സംബന്ധിച്ച് കൂടുതല് വിവരങ്ങൾ ലഭ്യമല്ല. തീവണ്ടി ഫെയിം താരം യോ​ഗരാജ് ഭട്ട് സംവിധാനം ചെയ്ത ​ഗാലിപട്ട എന്ന സിനിമയിലൂടെ കന്നഡത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ​ഗണേഷ്, അനന്ത് നാ​ഗ്, ​ദി​ഗന്ത്, പവൻ കുമാർ, വൈഭവി ഷാണ്ഡില്യ, ഷർമ്മിള മാന്ദ്രേ, നിഷ്വിക നായിഡു

മലയാളത്തിൽ സംയുക്തയുടെതായി വരാനിരിക്കുന്ന സിനിമ കടുവ ആണ്. ഷാജി കൈലാസ് സിനിമയിൽ പൃഥ്വിരാജിന്റെ ഭാര്യവേഷത്തിലാണ് താരമെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.