ഒരു യമണ്ടന്‍ പ്രേമകഥയില്‍ ദുല്ഖറിനൊപ്പമെത്തിയതിനു ശേഷം മമ്മൂക്കയ്ക്കൊപ്പമെത്തുകയാണ് സംയുക്ത മേനോന്. മമ്മൂട്ടിയുടെ പുതിയ പൊളിറ്റിക്കല്‍ സിനിമ വണ്ണിലാണ് സംയുക്ത എത്തുന്നത്. സന്തോഷ് വിശ്വനാഥ് ഒരുക്കുന്ന സിനിമയില്‍ കേരളമുഖ്യമന്ത്രിയായാണ് മമ്മൂട്ടി എത്തുന്നത്.
ഗായത്രി അരുണ്‍, പരസ്പരം ഫെയിം ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു. സലീം കുമാര്‍, മുരളി ഗോപി, ശങ്കര്‍ രാമകൃഷ്ണന്, ശ്യാമ പ്രസാദ് തുടങ്ങിയവരും സിനിമയിലെത്തുന്നു. ബോബി സഞ്ജയ് ടീം ആദ്യമായി മമ്മൂട്ടിയ്ക്ക് തിരക്കഥ ഒരുക്കുന്നു.