Categories
Film News

ഉയരെയില്‍ പാര്‍വ്വതിക്കൊപ്പം സംയുക്ത മേനോനും അനാര്‍ക്കലി മരിക്കാരും

ഈ വര്‍ഷം ഏറെ പ്രതീക്ഷകളോടെ ഒരുങ്ങുന്ന പ്രൊജക്ടാണ് പാര്‍വ്വതി നായികയാകുന്ന ഉയരെ. ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് മനു അശോകനാണ്. ടൊവിനോ തോമസും ആസിഫ് അലിയും പ്രധാനവേഷങ്ങളിലെത്തുന്നു ചിത്രത്തില്‍.

സിനിമയിലേക്ക് എത്തുന്ന പുതിയ താരങ്ങളാണ് സംയുക്ത മേനോന്‍, അനാര്‍ക്കലി മരിക്കാര്‍ എന്നിവര്‍. ചിത്രീകരണം ആരംഭിച്ചിരിക്കുന്ന സിനിമയില്‍ പ്രതാപ് പോത്തന്‍, സിദ്ദീഖ്, ഭഗത് എന്നിവരുമുണ്ട്.
പാര്‍വ്വതി ചിത്രത്തില്‍ ആസിഡ് അറ്റാക്ക് നേരിട്ട ആളായാണെത്തുന്നത്.

കൊച്ചി, ആഗ്ര, മുംബൈ എന്നിവിടങ്ങളിലായാണ് ചിത്രീകരണം. മുകേഷ് മുരളീധരന്‍ സിനിമാറ്റോഗ്രാഫറും മഹേഷ് നാരായണന്‍ എഡിറ്ററുമാണ്. ഗോപി സുന്ദറിന്റേതാണ് സംഗീതം.എസ് ക്യൂബ് ഫിലിംസ് ആണ് ചി്തരം നിര്‍മ്മിക്കുന്നത്.