ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലാണ് സംവൃതാ സുനില്‍ അവസാനമായി അഭിനയിച്ചത്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ നടി മോളിവുഡിലേക്ക് തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ്.

ജി പ്രജിത് സംവിധാനം ചെയ്യുന്ന ബിജുമേനോന്‍ ചിത്രത്തിലൂടെയാണ് . ഒരു മേസ്തിരിയുടെ വേഷത്തിലെത്തുന്ന നായകന്റെ ഭാര്യയായാണ് സംവൃത വേഷമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രജിത്. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ സജീവ് പാഴൂരാണ് തിരക്കഥയൊരുക്കുന്നത്.

സിനിമയിലേക്ക് വരുന്നതിന് മുമ്പ് റിയാലിറ്റി ഷോ ആയ നായികാ നായകനില്‍ ജഡ്ജായി സംവൃത മിനിസ്‌ക്രീനിലെത്തിയിരുന്നു. ചിത്രത്തില്‍ അമേരിക്കയില്‍ സ്ഥിര താമസക്കാരനായ അഖില്‍ ജയരാജാണ് സംവൃതയെ വിവാഹം കഴിച്ചിട്ടുള്ളത്.

Published by eparu

Prajitha, freelance writer