Categories
Film News

സല്‍മാന്‍ ഖാന്‍, ആലിയ ഭട്ട് സഞ്ജയ് ലീല ബന്‍സാലിയുടെ അടുത്ത ചിത്രത്തില്‍

സല്‍മാന്‍ ഖാന്‍ റേസ് 3യ്ക്ക് ശേഷം സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രത്തിലെത്തും. ബന്‍സാലി പ്രൊഡക്ഷന്‍സ് ട്വീറ്റിലൂടെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഇരുവരും 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. ബന്‍സാലിയുടെ സാവരിയ എന്ന സിനിമയില്‍ സല്‍മാന്‍ കാമിയോ റോളില്‍ എത്തിയിരുന്നു.

ട്വീറ്റില്‍ പറഞ്ഞിരിക്കുന്ന അവസാനം എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമായിരിക്കുകയാണ്, 2019ല്‍ ബന്‍സാലി, #SLB,സല്‍മാന്‍ ഖാന്‍- @BeingSalmanKhan, ആലിയ ഭട്ട്- @aliaa08 എന്നിവര്‍ ഒന്നിക്കുകയാണ്. ഇന്‍ഷാഅല്ല എന്ന ചിത്രത്തില്‍,#inshallah.

സല്‍മാന്‍ ഖാനും തന്റെ ട്വിറ്റര്‍ പേജിലൂടെ ഈ വിവരം ആരാധകരെ അറിയിച്ചിട്ടുണ്ട്. ഏതാണ്ട് 20വര്‍ഷങ്ങള്‍ക്ക് ശേഷം സഞ്ജയ്‌ക്കൊപ്പം വര്‍ക്ക് ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം കുറിച്ചു.

ആലിയ സ്വപ്‌നസാക്ഷാത്കാരമാണിതെന്നാണ് കുറിച്ചിരിക്കുന്നത്.

ഇന്‍ഷാഅല്ല സല്‍മാന്‍ ഖാന്റേയും സഞ്ജയുടേയും 19വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒന്നിക്കലാവും. ഹം ദില്‍ ദേ ചുകേ സനം ആയിരുന്നു മുമ്പ് ചെയ്ത സിനിമ. സല്‍മാന്‍ ഇപ്പോള്‍ ഭാരത് എന്ന സിനിമ കത്രീന കെയ്ഫിനൊപ്പമുള്ളതിന്റെ ചിത്രീകരണത്തിലാണ്. ആലിയ കളങ്ക് എന്ന സിനിമയുടെ റിലീസിംഗിന് കാത്തിരിക്കുകയാണ്. വരുണ്‍ ധവാന്‍, സഞ്ജയ് ദത്ത്, മാധുരി ദീക്ഷിത്, സൊനാക്ഷി സിംഹ, ആദിത്യ റോയ് കപൂര്‍ എന്നിവര്‍ക്കൊപ്പമാണ് സിനിമയില്‍ ആലിയ എത്തുന്നത്.