സലീം കുമാര്‍ അദ്ദേഹത്തിന്റെ കോമഡി കഥാപാത്രം മനോഹരന് മംഗളോദയം- പോക്കിരിരാജ, നോവലിസ്റ്റ്, ആയി മധുരരാജയിലും. സിനിമയുടെ അണിയറക്കാര്‍ താരത്തിന്റെ കഥാപാത്ര പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്.
വൈശാഖന് സംവിധാനം ചെയ്യുന്ന മധുരരാജ, പോക്കിരിരാജ എന്ന സിനിമയുടെ സ്വീക്കല്‍ ആണ്.എന്നാല്‍ ആദ്യഭാഗത്തിന്റെ തുടര്‍ച്ചയല്ല സിനിമ എന്നാണ് അണിയറക്കാര്‍ പറയുന്നത്. മമ്മൂട്ടിയുടെ പോക്കിരിരാജയിലെ കഥാപാത്രത്തെ മാത്രമാണ് സംവിധായകന് പുതിയ ചിത്രത്തിലേക്ക് എടുത്തിട്ടുള്ളത്. അനുശ്രീ, ഷംന കാസിം, മഹിമ നമ്പ്യാര്‍ എന്നിവരാണ് സിനിമയിലെ നായികാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബോളിവുഡ് താരം സണ്ണി ലിയോണ്‍ സിനിമയില്‍ മമ്മൂട്ടിക്കൊപ്പം ഒരു നൃത്തരംഗത്തെത്തുന്നു. വൈശാഖിന്റെ അവസാന ഹിറ്റ് സിനിമയായ പുലിമുരുകന്റെ ടെക്നിക്കല്‍ ടീം തന്നെയാണ് മധുരരാജയിലുമുള്ളത്. സിനിമ വിഷു റിലീസായെത്തും