Categories
Film News

ശാകുന്തളം വീണ്ടുമെത്തുന്നു: ഇത്തവണ ശകുന്തളയായി സാമന്തയെത്തും

കാളിദാസന്‍റെ അഭിജ്ഞാനശാകുന്തളം സിനിമയാകുന്നു. ഗുണശേഖർ തെലുഗിൽ ഒരുക്കുന്ന സിനിമയിൽ സാമന്ത ശകുന്തളയാകുന്നു.

പാൻ ഇന്ത്യൻ സിനിമയായി ഒരുക്കുന്ന ചിത്രത്തിന് മണി ശർമ്മ സംഗീതം നൽകുന്നു. സിനിമയുടെ മോഷൻ പോസ്റ്റർ അണിയറക്കാർ പുറത്തിറക്കി.

ശാകുന്തളം ശകുന്തളയുടേയും ദുഷ്യന്തന്‍റേയും കല്യാണം, പ്രണയം, വേർപാട് വീണ്ടുമുള്ള കൂടിച്ചേരൽ എല്ലാം പറയുന്നു.

അനുഷ്ക ഷെട്ടിയെ നായികയാക്കി രുദ്രമ്മാദേവി ഒരുക്കിയ സംവിധായകനാണ് ഗുണശേഖർ. റാണ ദഗുബട്ടിയെ നായകനാക്കി ഹിരണ്യകശിപു എന്ന സിനിമയും പ്രഖ്യാപിച്ചിട്ടുണ്ട്.ഗുണ ടീം വർക്ക്സ് നിർമ്മിക്കുന്ന സിനിമ ജനുവരി അവസാനത്തോടെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. 2021 അവസാനത്തോടെയായിരിക്കും സിനിമ റിലീസ് ചെയ്യുക.