Categories
Film News

ശകുന്തള ദേവി റിലീസ് തീയ്യതി, വിദ്യ ബാലന്‍ ചിത്രം ജൂലൈ 31മുതല്‍ ആമസോണ്‍ പ്രൈമില്‍

ശകുന്തള ദേവി ജൂലൈ 31 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍. വിദ്യ ബാലന്‍, ഒരു മിനിറ്റ് വീഡിയോയിലൂടെ തന്റെ പുതിയ ബയോഗ്രഫികല്‍ സിനിമയുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ഹ്യൂമണ്‍ കമ്പ്യൂട്ടര്‍ എന്ന പേര് നേടിയിട്ടുള്ള ശകുന്തളാദേവിയുടെ കഥയാണ് സിനിമ. അനു മേനോന്‍ എഴുതി സഹ സംവിധാനം ചെയ്യുന്ന സിനിമയാണിത്. 2015’s വെയിറ്റിംഗ്, ഫോര്‍ മോര്‍ ഷോട്‌സ് പ്ലീസ്! സീസണ്‍ 1 എന്നിവയിലൂടെ ശ്രദ്ധേയയാണ് അനു മേനോന്‍. ശകുന്തള ദേവിയില്‍ ജിഷു സെന്‍ഗുപ്ത ശകുന്തളാദേവിയുടെ ഭര്‍ത്താവ് പരിതോഷ് ബാനര്‍ജിയായെത്തുന്നു. സാന്യ മല്‍ഹോത്ര(ദംഗല്‍) ശകുന്തള ദേവിയുടെ മകള്‍ അനുപമ ബാനര്‍ജി, അമിത് സാദ് (ബ്രീത്) അനുപമയുടെ ഭര്‍ത്താവ് അജയ് ആയുമെത്തുന്നു.

മെയില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരുന്നതായിരുന്നു സിനിമ. ആമസോണ്‍ ഇന്ത്യയിലൂടെ റിലീസ് ചെയ്യുന്ന ഹിന്ദി സിനിമയായി ശകുന്തള ദേവി. അമിതാബ് ബച്ചന്‍, ആയുഷ്മാന്‍ ഖുറാന എന്നിവരുടെ ഗുലാബോ സിതാബോ ജൂണില്‍ റിലീസ് ചെയ്തിരുന്നു. ശകുന്തള ദേവി , തിയേറ്ററുകള്‍ ഒഴിവാക്കി നേരിട്ട് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുന്ന ബോളിവുഡിലെ മൂന്നാമത്തെ വലിയ സിനിമയാണ് . സുശാന്ത് സിംഗ് രജ്പുത്തിന്റെ ദില്‍ ബേച്ചാര ജൂലൈ 24നെത്തുന്നു.

ബ്രിട്ടീഷ് ഇന്ത്യയിലെ മൈസൂരു സംസ്ഥാനത്ത് 1929ല്‍ ജനിച്ച ശകുന്തള ദേവിയുടെ ഗണിതത്തിലുളഅള കഴിവുകള്‍ മൂന്നാമത്തെ വയസ്സില്‍ തന്നെ കണ്ടെത്തി. അവരുടെ അച്ഛന്‍ ഒരു കാര്‍ഡ് ട്രിക്ക് അവരെ പഠിപ്പിച്ചു. അതിന് ശേഷം ദേവി അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി അച്ഛനൊപ്പം റോഡ് ഷോകളില്‍ പങ്കെടുത്തു. 1944ല്‍ ലണ്ടനിലേക്ക് പോയി. ദേവി 1982ല്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംനേടി. രണ്ട് വ്യത്യസ്ത 13അക്ക നമ്പറുകള്‍ 28സെക്കന്റില്‍ ഗുണനം ചെയ്തായിരുന്നുവിത്. ദേവി ഒരു എല്‍ജിബിടിക്യു അഡ്വക്കേറ്റ് കൂടിയായിരുന്നു. 2013ല്‍ ബാംഗ്ലൂരില്‍ 83ാമത്തെ വയസ്സില്‍ അവര്‍ അന്തരിച്ചു.

നവാഗതയായ നയനിക മഹ്താനി, ഡയലോഗ് എഴുത്തുകാരി ഇഷിത മൊയ്ത്ര എന്നിവര്‍ക്കൊപ്പം മേനോന്‍ ശകുന്തള ദേവി എഴുതിയിരിക്കുന്നു. സോണി പിക്‌ചേഴ്‌സ് നെറ്റ് വര്‍ക്ക്്‌സ് ഇന്ത്യ, അബുദാണ്ഡിയ എന്റര്‍ടെയ്ന്‍മെന്റ് എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിച്ചിരിക്കുന്നു.