Categories
Film News trailer

വിദ്യ ബാലന്റെ ശകുന്തളദേവി ഒഫീഷ്യല്‍ ട്രയിലറെത്തി

വിദ്യ ബാലന്‍ നായികയാകുന്ന പ്രശസ്ത മാത്തമാറ്റീഷ്യന്‍ ശകുന്തള ദേവിയുടെ ബയോപിക് റിലീസിന് തയ്യാറെടുക്കുകയാണ്. ആമസോണ്‍ പ്രൈമിലൂടെ ജൂലൈ 31ന് സിനിമ റിലീസ് ചെയ്യും. അതേ സമയം ഓണ്‍ലൈനിലൂടെ അണിയറക്കാര്‍ ട്രയിലര്‍ റിലീസ് ചെയ്തിരിക്കുകയാണ്. സാധാരണ ബാക്ക്ഗ്രൗണ്ടില്‍ നിന്നും വളര്‍ന്ന് ലോകപ്രശസ്ത ഗണിതജ്ഞയായ ശകുന്തള ദേവിയുടെ ജീവിതയാത്രയാണ് സിനിമ. ഹ്യൂമണ്‍ കമ്പ്യൂട്ടര്‍ എന്നാണ് അവര്‍ അറിയപ്പെട്ടത്. 1982ല്‍ ഗിന്നസ് ബുക്കില്‍ ഇടം നേടുകയും ചെയ്തിട്ടുണ്ട് ശകുന്തള ദേവി.

ശകുന്തള ദേവി നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. നോവലുകള്‍, മാത്തമാറ്റിക്‌സ് ടെക്‌സ്റ്റുകള്‍, പസിലുകള്‍, ആസ്‌ട്രോളജി എന്നിവയെല്ലാം. ദ വേള്‍ഡ് ഓഫ് ഹോമോസെക്ഷ്വല്‍സ് എന്ന് ഗ്രന്ഥവും ഇവര്‍ രചിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഹോമോസെക്ഷ്വാലിറ്റിയെ സംബന്ധിച്ചുള്ള ആദ്യ ഗ്രന്ഥമാണിത്.

അനു മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് വിക്രം മല്‍ഹോത്ര- അബുദാണ്ഡിയ എന്റര്‍ടെയ്ന്‍മെന്റ്, സോണി പിക്‌ചേഴ്‌സ് നെറ്റ് വര്‍ക്ക് എന്നിവര്‍ ചേര്‍ന്നാണ്. അനു മേനോനും നയനിക മഹ്ടാനിയും ചേര്‍ന്നൊരുക്കുന്ന തിരക്കഥയ്ക്ക് സംഭാഷണമൊരുക്കിയിരിക്കുന്നത് ഇഷിത മോയ്ത്രയാണ്. സന്യ മല്‍ഹോത്ര, പ്രകാശ് ബെലാവാഡി, അമിത് സാദ്, ജിഷു സെന്‍ഗുപ്ത എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍.