Categories
Film News

സഖറിയയുടെ ഹലാല്‍ ലവ് സ്‌റ്റോറി വിഷുവിനെത്തും

സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സഖറിയ ഒരുക്കുന്ന സിനിമയാണ് ഹലാല്‍ ലവ് സ്റ്റോറി. പുതിയ സിനിമയില്‍ ജോജു ജോര്‍ജ്ജ്, ഇന്ദ്രജിത്, ഷറഫുദ്ദീന്‍, ഗ്രേസ് ആന്റണി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ജെസ്‌ന ആഷിം, ഹര്‍ഷാദ് അലി എന്നിവര്‍ക്കൊപ്പം സംവിധായകന്‍ ആഷിഖ് അബു ചിത്രം നിര്‍മ്മിക്കുന്നു.

വിഷുവിന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്ന് അണിയറക്കാര്‍ ഉറപ്പിച്ചിരിക്കുകയാണിപ്പോള്‍. ആഷിഖ് അബു സിനിമയുടെ പോസ്റ്ററുകള്‍ ഇറക്കികൊണ്ട ഇക്കാര്യം അറിയിച്ചിരുന്നു. ഇന്ദ്രജിത്തും, ഗ്രേസ് ആന്റണിയുമാണ് ഒരു പോസ്റ്ററില്‍. ഷറഫുദ്ദീന്‍, ജോജു ജോര്‍ജജ്, സൗബിന്‍ ഷഹീര്‍, അഭിറാം പൊതുവാള്‍ എന്നിവര്‍ മറ്റൊരു പോസ്റ്ററിലുമെത്തുന്നു.

ഹലാല്‍ ലവ് സ്‌റ്റോറി ഒരു ഫീല്‍ ഗുഡ് കോമഡി സിനിമയാണ്. മുമ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇന്ദ്രജിത് തന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞിരുന്നു. സഖറിയ, മുഹ്‌സിന്‍ പരാരി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അജയ് മേനോന്‍ സിനിമാറ്റോഗ്രാഫര്‍, എഡിറ്റിംഗ് സൈജു ശ്രീധരന്‍,ബിജിബാല്‍, ഷഹബാസ് അമന്‍ എന്നിവര്‍ ചേര്‍ന്ന് സംഗീതം.