Categories
Film News

സാജു നവോദയ സംവിധായകനാകുന്നു

നടന്മാര്‍ സംവിധായകരാകുന്ന മലയാളസിനിമയിലെ ട്രന്റ് തുടരുകയാണ്. സിദ്ധാര്‍ത്ഥ് ഭരതന്‍, നാദിര്‍ഷ, വിനീത് കുമാര്‍, പൃഥ്വിരാജ്, ധ്യാന്‍ ശ്രീനിവാസന്‍, സലീം കുമാര്‍, രമേഷ് പിഷാരടി, ഹരിശ്രീ അശോകന്‍, ഗൗതമി നായര്‍, കലാഭവന്‍ ഷാജോണ്‍, മോഹന്‍ലാല്‍ തുടങ്ങിയ പുതിയ താരങ്ങളുടെ കൂട്ടത്തിലേക്ക് ഒരാള്‍ കൂടി എത്തുകയാണ് സാജു നവോദയ അഥവാ പാഷാണം ഷാജി.

പാണാവള്ളി പാണ്ഡവാസ്- ലെറ്റ്‌സ് സ്റ്റാര്‍ട്ട് ദ ഗെയിം എന്നാണ് ചിത്രത്തിന്റെ പേര്. ഫുട്‌ബോളുമായി ബന്ധപ്പെട്ട കഥയാണ്. കൗമുദി നല്‍കിയ ഒരു അഭിമുഖത്തില്‍ താരം തന്നെയാണ് വിവരം പുറത്തുവിട്ടത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി തിരക്കഥ രചനയിലായിരുന്നുവെന്നാണ് പറഞ്ഞത്. രണ്ട് പ്രാദേശിക ഫുട്‌ബോള്‍ ടീമുകളുടെ മത്സരവും മറ്റുമാണ് സിനിമ പറയുന്നത്.

ഒരു കൂട്ടം പുതുമുഖങ്ങളായിരിക്കും പ്രധാന കഥാപാത്രങ്ങളാകുന്നത്. സിനിമയില്‍ പ്രധാനകഥാപാത്രമായി ദേശീയ ഫുട്‌ബോള്‍ താരം ഐഎം വിജയന്‍ എത്തും. സലീം കുമാര്‍, സോഹന്‍ സീനുലാല്‍, നോബി, എന്നിവരും സഹതാരങ്ങളായെത്തുന്നു. അനുരാഗ് മീഡിയ നിര്‍മ്മിക്കുന്ന സിനിമ ആഗസ്റ്റ് ആദ്യവാരം ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.