അജു വർഗ്ഗീസിന്റെ പുതിയ സിനിമ സാജൻ ബേക്കറി since 1962 ട്രയിലർ റിലീസ് ചെയ്തു. നവാഗതനായ അരുൺ ചന്തു സംവിധാനം ചെയ്യുന്നു. ഒരു കുടുംബത്തിന്റെ ബേക്കറി ബിസിനസ് കേന്ദ്രീകരിച്ച് നടക്കുന്ന ഫീൽ ഗുഡ് എന്റർടെയ്നർ ആണ് സിനിമ. അജുവുംലെനയും സഹോദരങ്ങളായാണ് സിനിമയിലെത്തുന്നത്. ഗണേഷ് കുമാർ അമ്മാവനായെത്തുന്നു.
ലീഡ് റോളിലെത്തുന്നതിന് പുറമെ അജു വർഗ്ഗീസ് തിരക്കഥാക്കൃത്തുമായെത്തുന്നു. അരുൺ ചന്തു, സച്ചിൻ ആർ ചന്ദ്രൻ എന്നിവർക്കൊപ്പം അജു തിരക്കഥ എഴുതുന്നു.
ഗ്രേസ് ആന്റണി, രഞ്ജിത മേനോൻ, ആനന്ദ് മന്മദൻ, ജാഫർ ഇടുക്കി, എന്നിവരും സിനിമയിലുണ്ട്. സിനിമാറ്റോഗ്രഫി ഗുരു പ്രസാദ്, സംഗീതം പ്രശാന്ത് പിള്ള. അരവിന്ദ് മന്മദൻ, എഡിറ്റിംഗ് നിർവഹിക്കുന്നു.