Categories
Film News

സാജന്‍ ബേക്കറി 1962മുതല്‍ സിനിമയിലെ ഗാനം പുറത്തിറക്കി

ബേക്കറിക്കാരായി ലെന, ഗണേഷ്‌കുമാര്‍, അജു വര്‍ഗ്ഗീസ് എന്നിവരെത്തുന്ന പുതിയ സിനിമ സാജന്‍ ബേക്കറി 1962 മുതല്‍. സിനിമയിലെ ആദ്യഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. വണ്‍സ് അപോണ്‍ എ ടൈം ഇന്‍ റാന്നി എന്ന ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്.

ജെയിംസ് തക്കര ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ വിനായക് ശശികുമാറിന്റേതാണ്. പ്രശാന്ത് പിള്ള സംഗീതം ഒരുക്കിയിരിക്കുന്നു.

പത്തനംതിട്ടയിലെ റാന്നിയിലെ ഒരു ജംഗ്ഷനില്‍ ബേക്കറി നടത്തുന്നവരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. നവാഗതനായ അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സച്ചിന്‍ ആര്‍ ചന്ദ്രന്‍, അജു വര്‍ഗ്ഗീസ് എന്നിവര്‍ക്കൊപ്പം അരുണും ചേര്‍ന്നാണ്. സിനിമാറ്റോഗ്രഫി ഗുരു പ്രസാദ്, പ്രശാന്ത് പിള്ള സംഗീതം അരവിന്ദ് മന്‍മദന്‍ എഡിറ്റിംഗ് എന്നിവരാണ് അണിയറയില്‍. ഫണ്‍ടാസ്റ്റിക് ഫിലിംസ്, എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറുകളില്‍ ധ്യാന്‍ ശ്രീനിവാസന്‍ വിശാഖ് സുബ്രഹ്മണ്യം എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.