Categories
Film News

സൈന നെഹ്വാൾ ബയോപിക് റിലീസ് തീയ്യതി പ്രഖ്യാപിച്ചു

പ്രശസ്ത ഇന്ത്യന്‍ ബാഡ്മിന്‍റൺ താരം സൈന നെഹ് വാൾ സോഷ്യൽമീഡിയയിലൂടെ ബയോപിക് ഫസ്റ്റ്ലുക് പോസ്റ്റർ ഷെയര്‍ ചെയ്തു. സൈന എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ പരിണീതി ചോപ്ര സൈനയായെത്തുന്നു. മാർച്ച് 26ന് ചിത്രം റിലീസ് ചെയ്യുമെന്നാണറിയിച്ചിരിക്കുന്നത്.

അമോൽ ഗുപ്ത എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് സൈന. ശ്രദ്ധ കപൂറിനെ വച്ചായിരുന്നു ചിത്രം പ്ലാൻ ചെയ്തിരുന്നത്. എന്നാല് താരത്തിന്‍റെ ഡേറ്റ് പ്രശ്നങ്ങള്‍ മൂലം പരിണീതി ചോപ്ര ഈ റോളിലേക്കെത്തുകയായിരുന്നു.

സൈന നെഹ് വാൾ വേൾഡ് നമ്പർ വൺ താരമായി മാറിയ 2012 ഒളിമ്പിക്സിൽ വെങ്കലമെഡൽ സ്വന്തമാക്കി.