Categories
Film News

വിജയങ്ങൾ മാത്രം കൈപ്പിടിയിലൊതുക്കിയ ഭാഗ്യ നായികയുടെ ആദ്യ പരാജയം; പ്രതിഫലം വേണ്ടെന്ന് വച്ച് സായ് പല്ലവി

മിന്നും പ്രകടനങ്ങൾ മാത്രം കാഴ്ച്ചവച്ച നടിയാണ് സായ് പല്ലവി, അഭിനയവും നൃത്തവും ഒരുപോലെ വഴങ്ങുന്ന അപൂർവ്വം നടിമാരിലൊരാളും കൂടിയാണ് സായ്.
മലയാളത്തിലെ പ്രേമത്തിലെ മുഖക്കുരുവുള്ള മലർ മിസെന്ന സുന്ദരി തീർത്തത് ആരാധകരുടെ വൻ പ്രളയമായിരുന്നു. മലയാളത്തിൽ മാത്രമൊതുങ്ങാതെ തമിഴും തെലുങ്കുമെല്ലാം സായിക്കായി ക്യു നിൽക്കുന്ന കാഴ്ച്ചയാണ് പിന്നീട് കാണാനായത്.
എംസിഎ , ഫിദ എന്നീ സൂപ്പർ ഹിറ്റ്  വിജയങ്ങൾക്ക് ശേഷമാണ് സായ് പല്ലവി പടി പടി ലേചു മനസുവെന്ന ശർവാനന്ദ് ചിത്രത്തിൽ  അഭിനയിച്ചത് , എന്നാൽ ചിത്രം പ്രതീക്ഷിച്ചത്ര വിജയമായില്ല.
തുടക്കം മുതൽ അഭിനയിച്ച എല്ലാ ചിത്രങ്ങളിലും വൻ  വിജയം കരസ്ഥമാക്കിയ നടിയാണ് സായ് പല്ലവി, ആദ്യമായി വൻ പരാജയമേറ്റുവാങ്ങിയതും  ഈ  ചിത്രത്തിലൂടെയാണ്.
കരിയറിലെ ഏറ്റവും വലിയ നഷ്ട  ചിത്രമായി മാറിയ, നിർമ്മാതാവിന് നഷ്ട്ടമായ ചിത്രത്തിൽ നിന്നുള്ളള പ്രതിഫലം തന്റെ പ്രതിഫലചത്തിന്റെ ബാക്കി വാങ്ങിയില്ല,
നിർമ്മാതാവ് വീട്ടിലടക്കം എത്തിയെങ്കിലും തന്റെ അഭിപ്രായത്തിൽ നിന്ന് തെല്ലിട മാറാതെ പ്രതിഫലം ബാക്കി വാങ്ങാതെ വ്യത്യസ്തയായിരിക്കുകയാണ് സായ് പല്ലവി.