നെറ്റ്ഫ്ലിക്സ് ആന്തോളജി ഫിലിം ലസ്റ്റ് സ്റ്റോറീസ് തമിഴില്‍ ഒരുങ്ങുന്നു. സംവിധായകന് വെട്രിമാരന്, വിഘ്നേശ് ശിവന്, ഗൗതം മേനോന്, സുധ കൊംഗാര എന്നിവര്‍ ഇതിനായി ഒന്നിക്കുന്നു. വിഘ്നേശ് ശിവന് തന്റെ ഭാഗത്തിന്റെ ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയാക്കി. അഞ്ജലി, ബോളിവുഡ് താരം കല്കി കൊച്ലിന്‍ എന്നിവരാണ് അഭിനയിക്കുന്നത്.
വെട്രിമാരന് ചിത്രത്തില്‍ പ്രകാശ് രാജ്, സായി പല്ലവി എന്നിവരെത്തുന്നുവെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. സംവിധായകന് തന്റെ ബ്ലോക്ബസ്റ്റര്‍ ഹിറ്റ് സിനിമ അസുരന് ശേഷം ഈ ചിത്രത്തിലേക്ക് കടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രകാശ് രാജ് മുമ്പ് വെട്രിയ്ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. സായി പല്ലവി വളരെ സെലക്ടീവായി പ്രൊജക്ടുകള്‍ തിരഞ്ഞെടുക്കുന്ന താരം പെര്‍ഫോര്‍മന്‍സിന് പ്രാധാന്യമുള്ള വേഷത്തില്‍ ചിത്രത്തിലെത്തുമെന്നാണ് അറിയുന്നത്.
ഗൗതം മേനോന്, സുധ എന്നിവരുടെ ചിത്രങ്ങളിലെ താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. ഔദ്യോഗിക പ്രഖ്യാപനം ഉടനെത്തുമെന്നാണ് അറിയുന്നത്.