Categories
Film News

അതിരന്‍ സായ്പല്ലവി- രഞ്ജി പണിക്കര്‍ ലുക്ക്

ഫഹദ് ഫാസില്‍-സായ് പല്ലവി ഒന്നിക്കുന്ന അതിരന്‍ ഏപ്രില്‍ 12ന് തിയേറ്ററുകളിലേക്കെത്തുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറികല്‍ വീഡിയോ അണിയറക്കാര്‍ റിലീസ് ചെയ്തു. ആട്ടു തൊട്ടില്‍ എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് പി ജയചന്ദ്രന്‍ ആണ്. വിനായക് ശശികുമാര്‍ രചനഉം പി എസ് ജയഹരി സംഗീതവും നല്‍കിയിരിക്കുന്നു.

പാട്ടിനൊപ്പം തന്നെ ചിത്രത്തിലെ സായ് പല്ലവി, രഞ്ജി പണിക്കര്‍ എന്നിവരുടെ ലുക്കും പുറത്തുവിട്ടിരുന്നു. പോസ്റ്റര്‍ നല്‍കുന്ന സൂചന രഞ്ജി പണിക്കര്‍ സായ് പല്ലവിയുടെ അച്ഛനായാണ് ചിത്രത്തിലെത്തുന്നത് എന്നാണ്. രണ്ടാളും പോസ്റ്ററില്‍ പഴയകാല ഫോട്ടോഗ്രാഫിനുവേണ്ടി പോസ് ചെയ്യുന്ന രീതിയിലാണ്. വിവേക് സംവിധാനം ചെയ്യുന്ന സിനിമ സായ്പല്ലവിയുടെ മലയാളസിനിമയിലേക്കുള്ള തിരിച്ചു വരവുകൂടിയാണ്. 2016ല്‍ കലി എന്ന സിനിമയിലാണ് സായ് പല്ലവി അവസാനം മലയാളത്തില്‍ എത്തിയത്. പ്രേമം സിനിമയിലൂടെ സിനിമയിലേക്കെത്തിയ സായ്പല്ലവി പിന്നീട് തെലുഗ്, തമിഴ് ഭാഷകളില്‍ സിനിമ ചെയ്തിരുന്നു.