ഡ്രൈവിംഗ ലൈസന്‍സ്, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളുടെ വിജയത്തോടെ സച്ചി മലയാളത്തിലെ ശ്രദ്ധേയ തിരക്കഥാക്കൃത്തായി മാറിയിരിക്കുന്നു. റണ്‍ ബേബി റണ്‍, രാമലീല എന്നീ കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നറുകള്‍ക്ക് ശേ,ം അയ്യപ്പനും കോശിയും എത്തിനില്‍ക്കുന്നു. തമിഴിലും തെലുഗിലും ചിത്രം റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്.

സച്ചി അടുത്തതായി ജയന്‍ നമ്പ്യാര്‍ എന്ന നവാഗതസംവിധായകന് തിരക്കഥ ഒരുക്കുന്നു. ജയന്‍, പൃഥ്വിരാജിന്റെ അസിസ്റ്റന്റായി ലൂസിഫര്‍ എന്ന സിനിമയിലും ചീഫ് അസോസിയേറ്റ് ഡയറക്ടറായി അയ്യപ്പനും കോശിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജയന്റെ സംവിധാനസംരംഭത്തില്‍ പൃഥ്വിരാജ് നായകനായെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സച്ചി ഈ വര്‍ഷം പുതിയ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ്. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുന്നേയുള്ളൂ.

Published by eparu

Prajitha, freelance writer