ബിഗ്ബോസ് ജേതാവ് സാബുമോന് നിരവധി പ്രൊജക്ടുകളുമായി തിരക്കിലാണിപ്പോള്‍. പൃഥ്വിരാജ് ചിത്രം അയ്യപ്പനും കോശിയും പൂര്‍ത്തിയാക്കിയ താരം മെമ്പര്‍ രമേശന് 9ാം വാര്‍ഡ് സെറ്റില്‍ ജോയിന്‍ ചെയ്തു.
നവാഗതനായ ആന്റോ ജോസ് പെരേര, എബി ട്രീസ പോള്‍ എന്നിവര്‍ എഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ അര്ജ്ജുന് അശോകന്, ഗായത്രി അശോകന് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. ചെമ്പന്‍ വിനോദ് ജോസ്, ഇന്ദ്രന്‍സ്, ശബരീഷ് വര്‍മ്മ എന്നിവരും സഹതാരങ്ങളായെത്തുന്നു.
വാരിക്കുഴിയിലെ കൊലപാതകം ഫെയിം എല്‍ദോ ഐസക് സിനിമാറ്റോഗ്രാഫിയും കൈലാസ് മേനോന് സംഗീതവും ഒരുക്കുന്നു. അര്ജ്ജുന് അശോകന് അവസാനം ചെയ്ത സിനിമ സ്റ്റാന്റ് അപ് ആയിരുന്നു. രാജീവ് രവി ചിത്രം തുറമുഖത്തിലും അര്ജ്ജുന് എത്തുന്നു. മനോജ് വാസുദേവിന്റെ ഖജുരാവോ ഡ്രീംസ് ആണ് മറ്റൊരു പ്രൊജക്ട്.