Categories
Film News

ഒമര്‍ ലുലു ചിത്രം ധമാക്കയില്‍ വില്ലന്‍ വേഷത്തില്‍ സാബുമോന്‍ എത്തും

സംവിധായകന്‍ ഒമര്‍ ലുലുവിന്റെ പുതിയ ചിത്രം ധമാക്ക ചിത്രീകരണം തുടങ്ങിയിരിക്കുന്നു. അരുണ്‍ കുമാര്‍, ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ ചൈല്‍ഡ് ആര്‍ട്ടിസ്റ്റായിരുന്ന, താരമാണ് നായകവേഷത്തിലെത്തുന്നത്. നിക്കി ഗല്‍റാണി നായികയായുമെത്തുന്നു. സാബുമോന്‍ വില്ലന്‍വേഷത്തിലെത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാരിപ്പോള്‍.

ധമാക്കയുടെ കഥ ഒമര്‍ ലുലു ആണ് എഴുതിയിരിക്കുന്നത്. തിരക്കഥയും സംഭാഷണങ്ങളും സാരംഗ് ജയപ്രകാശ്, വേണു ഒവി, കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്നു. മുഴുവനായു കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കും സിനിമയാണെന്നാണ് അറിയുന്നത്. നിക്കി ഗ്ലാമറസ് വേഷത്തിലാണെത്തുന്നത്.
ധമാക്കയില്‍ പ്രശസ്ത താരങ്ങളായ മുകേഷ്, ഉര്‍വ്വശി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. ടിക്ടോക് ഫെയിം ഫുക്രു, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, എന്നിവരും സഹതാരങ്ങളായെത്തുന്നു. അണിയറയില്‍ സിനോജ് പി അയ്യപ്പന്‍ സിനിമാറ്റോഗ്രാഫി, ഗോപി സുന്ദര്‍ സംഗീതം, ദിലീപ് ഡെന്നീസ് എഡിറ്റര്‍ എന്നിവരാണുള്ളത്.

എംകെ നാസര്‍ ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.