വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് മലയാളത്തിലെ പേരുകേട്ട പ്രൊഡക്ഷന്‍ ഹൗസ് ആണ്. സംവിധായകന് ജോണ്‍ മന്ത്രിക്കലിനെയാണ് പുതിയതായി ഇവര്‍ പരിചയപ്പെടുത്തുന്നത്. അലമാര, ആന്‍ മരിയ കലിപ്പിലാണ്, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്, വരാനിരിക്കുന്ന 2403tf തുടങ്ങിയ സിനിമകളില്‍ സഹഎഴുത്തുകാരനായിരുന്നു. അദ്ദേഹം സ്വതന്ത്രസംവിധായകനാവുകയാണ് ജനമൈത്രി എന്ന സിനിമയിലൂടെ.
ബിഗ് ബോസ് വിജയി സാബുമോന്, സൈജു കുറുപ്പ് എന്നിവരാണ് സിനിമയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാബുമോന് പോലീസ് വേഷത്തിലാണെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിഗ്ബോസ് വിജയത്തിന് ശേഷം അദ്ദേഹത്തിന്റെ രണ്ടാമത്തെ വലിയ സിനിമയാണിത്. ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കുന്ന ജല്ലിക്കെട്ട് എന്ന സിനിമയില്‍ പ്രധാനകഥാപാത്രങ്ങളിലൊരാളാണ് ഇദ്ദേഹം.
ജനമൈത്രി തിരക്കഥ ഒരുക്കുന്നത് സംവിധായകന് ജോണ്‍ മന്ത്രിക്കല്‍, ജെയിംസ് സെബാസ്റ്റിയന് എന്നിവര്‍ ചേര്‍ന്നാണ്. വിജയ് ബാബു, ഇന്ദ്രന്‍സ്, എന്നിവരും മുഖ്യവേഷങ്ങള്‍ ചെയ്യുന്നു. സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ പകുതിയായി. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.