Categories
Film News

ചെമ്പന്‍ വിനോദ്, ശ്രീനാഥ് ഭാസി, സാബു മോന്‍, സെന്തില്‍ രാജാമണി ഒരുമിക്കുന്നു, ഇടി മഴ കാറ്റില്‍

മലയാളസിനിമയില്‍ മള്‍ട്ടി-സ്റ്റാര്‍ സിനിമകളുടെ പെരുമഴക്കാലമാണ്. അവസാനമായി കൂട്ടത്തിലേക്ക് എത്തിയിരിക്കുന്നത് ഇടി മഴ കാറ്റ് എന്ന സിനിമയാണ്. നവാഗതനായ അമ്പിളി എസ് രംഗന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ചെമ്പന്‍ വിനോദ് ജോസ്, ശ്രീനാഥ് ഭാസി, സാബുമോന്‍ അബ്ദുസമദ്, സെന്തില്‍ രാജാമണി എ, സുജിത് ശങ്കര്‍ എന്നിവര്‍ ഒരുമിക്കുന്നു. ഇതാദ്യമായാണ് ഈ താരങ്ങള്‍ ഒരുമിച്ചെത്തുന്നത്.

സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തുകൊണ്ട് കഴിഞ്ഞ ദിവസമാണ് ചിത്രം പ്രഖ്യാപിച്ചത്. വൈബ് ആര്‍ട്‌സ് നിര്‍മ്മിക്കുന്ന സിനിമ സെഞ്ച്വറി റിലീസിംഗിനെത്തിക്കും.

അമല്‍ ആണ് ഇടിമഴകാറ്റ് കഥയും സംഭാഷണങ്ങളുമൊരുക്കുന്നത്. സംവിധായകന്‍ അമ്പിളി എസ് രംഗനുമായി ചേര്‍ന്ന് അദ്ദേഹം തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. രൂപേഷ് ഷാജി സിനിമാറ്റോഗ്രാഫിയും മനോജ് എഡിറ്റിംഗും ചെയ്യുന്നു. ഗൗരി ലക്ഷ്മി ആണ് സിനിമയുടെ ഗാനങ്ങള്‍ എഴുതുന്നതും സംഗീതമൊരുക്കുന്നതും. പശ്ചാത്തലസംഗീതം ഗൗരിയും ഗണേഷ് വെങ്കിട്ടരമണിയും ചേര്‍ന്നൊരുക്കുന്നു.