Categories
Film News

ജോണ്‍ മന്ത്രിക്കലിന്റെ അടുത്ത സിനിമയില്‍ സൈജു കുറുപ്പും സാബുമോനും

ആന്‍മരിയ കലിപ്പിലാണ്, അലമാര, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, എന്നീ സിനിമകളില്‍ മിഥുന്‍ മാനുവല്‍ തോമസിനൊപ്പം സഹഎഴുത്തുകാരനായിരുന്ന ജോണ്‍ മന്ത്രിക്കല്‍ സ്വതന്ത്രസംവിധായകനാവുകയാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ അടുത്ത സിനിമയിലൂടെ. പേരിട്ടിട്ടില്ലാത്ത് സിനിമയില്‍ സൈജു കുറുപ്പ് , ബിഗ് ബോസ് വിജയി സാബുമോന്‍ അബ്ദുസമദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.

സിനിമയോടടുത്തവൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളനുസരിച്ച് വിജയ് ബാബു, ഇന്ദ്രന്‍സ് എന്നിവരും പ്രധാനവേഷങ്ങള്‍ ചെയ്യുന്നു. സാബു മോന്‍ പോലീസ് വേഷത്തിലാണെത്തുന്നത്. ആഡ് ഫിലിംമേക്കര്‍ ജെയിംസ് സെബാസ്റ്റ്യനുമായി ചേര്‍ന്നാണ് സിനിമ എഴുതുന്നത്.

തൊടുപുഴയിലാണ് സിനിമയുടെ ചിത്രീകരണം