കഴിഞ്ഞ വര്‍ഷം തെലുഗ് സിനിമ സെയാ രാ നരസിംഹ റെഡ്ഡിയുടെ കേരള പ്രൊമോഷന് പരിപാടിക്കിടെ തെലുഗ് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി മലയാളം ബ്ലോക്ക്ബസ്റ്റര്‍ സിനിമ ലൂസിഫര്‍ റീമേക്ക് റൈറ്റ്സ് സ്വന്തമാക്കിയ കാര്യം അറിയിച്ചിരുന്നു. ചിരഞ്ജീവി ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷത്തിലെത്തും. തെലുഗ് വെര്ഷന് ഹിറ്റ് മേക്കര്‍ സുകുമാര്‍ ഒരുക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും, പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് സാഹോ ഫെയിം സുജീത് സിനിമ സംവിധാനം ചെയ്യും. നടന് രാംചരണ്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്. കൊറോണ പ്രശ്നങ്ങള്‍ അവസാനിച്ച ശേഷം ഷൂട്ടിംഗ് തുടങ്ങും.
ലൂസിഫര്‍, മുരളി ഗോപ എഴുതി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത സിനിമ മലയാളത്തില്‍ ഏറ്റവും വലിയ കളക്ഷന്‍ നേടിയ സിനിമയായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അവസാനം റിലീസ് ചെയ്ത സിനിമ ബോക്സോഫീസില്‍ സാധ്യമായ റെക്കോര്‍ഡുകളെല്ലാം സ്വന്തമാക്കി. സിനിമയുടെ തുടര്‍ച്ച എമ്പുരാന് അണിയറക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.